അവലും ശർക്കരയും ചേർത്തൊരു ടേസ്റ്റി ഹൽവ

01:30 PM Sep 05, 2025 | Neha Nair

ചേരുവകൾ

 അവൽ - 1 കപ്പ്

 ശർക്കര - 300  ഗ്രാംസ്

 തേങ്ങ - ഒന്ന്

 തയാറാക്കുന്ന വിധം

• അവൽ നന്നായി വറുത്തു പൊടിച്ചു വയ്ക്കുക.

• ശർക്കര അര കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചു വയ്ക്കുക.

•ഒരു തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും മൂന്നാം പാലും എടുക്കുക . എല്ലാം കൂടെ മൂന്നു കപ്പ് തേങ്ങാപാൽ വേണം.

•തേങ്ങാപ്പാലിൽ അവൽ പൊടിച്ചത് ഇട്ട് നന്നായി അരച്ചെടുക്കുക. ഇത് ഒരു പാനിലേക്കു ഒഴിച്ച് ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് അടുപ്പിൽ വയ്ക്കുക.. ചെറുതായി കുറുകുമ്പോൾ ശർക്കര പാനി കൂടി ഒഴിച്ച് നന്നായി വരട്ടി എടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം. ഹൽവ റെഡി. തണുക്കുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.