തയ്യാറാക്കുന്ന വിധം
അവിൽ – 4 സ്പൂൺ (കുത്തരി പോലെ ഉരുണ്ട അവിൽ)
പഴം – 1 (മൈസൂർ പഴം. പാളയൻ കോടൻ പഴമെന്നും പറയുന്നു.)
പഞ്ചസാര – 2 സ്പൂൺ
നെയ്യ് – കാൽ സ്പൂൺ
ഉണക്ക മുന്തിരി – 10 എണ്ണം
ചെറി പഴം – 4 എണ്ണം
അണ്ടിപരിപ്പ് – 3 എണ്ണം
നിലക്കടല – 6 എണ്ണം
പാൽ – 1 കപ്പ്
ഹോർലിക്‌സ് അല്ലെങ്കിൽ ബൂസ്റ്റ് – സ്വാദിന്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ പാൽ തിളപിച്ചു തണുക്കാൻ വയ്ക്കാം. നെയ്യ് ചൂടാക്കി അതിൽ അവിൽ വറുക്കുക . നാലോ അഞ്ചോ മിനുട്ട് ചെറുതീയിൽ ചൂടാക്കി എടുത്താൽ മതിയാകും (അവിൽ വറുക്കുമ്പോൾ ഇളക്കി കൊടുതുകൊണ്ടിരുന്നില്ലെങ്കിൽ അവിൽ കരിഞ്ഞു പോകാൻ സാധ്യതയുണ്ട്) ഒരു വലിയ ഗ്ലാസ് എടുക്കുക നമ്മുടെ മൈസൂർ പഴവും പഞ്ചസാരയും ഇട്ട് ഒരു സ്പൂൺ കൊണ്ട് നന്നായി അടിച്ചു മിക്സ് ചെയ്യുക. ആവശ്യത്തിന് ബൂസ്റ്റോ ഹോർലിക്‌സോ ഇട്ടു കൊടുക്കാം.
ഇനി അതിലേക്കു നമ്മുടെ തണുത്ത പാൽ അൽപ്പം ഒഴിക്കുക അതിനു മീതെ അവിലും നിലക്കടലയും വിതറുക അവിലും നിലക്കടലയും പാലും പഴവും പഞ്ചസാരയും ഒന്ന് നന്നായി മിക്സ് ചെയ്യുക, തുടർന്ന് വീണ്ടും പാൽ ഒഴിക്കുക, അവിൽ വിതറുക, മീതെ അണ്ടി പരിപ്പും മുന്തിരിയും വിതറുക, ചെറി പഴവും ഐസ്ക്രീമും വേണമെങ്കിൽ ചേർക്കാം. അവിൽ മിൽക്ക് റെഡി.