ഫ്രിഡ്ജ് വെയ്ക്കുന്ന സ്ഥലം എപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ്. സ്ഥലം ലാഭിക്കാൻ വേണ്ടി പലരും ചുമരിനോട് ചേർന്നാണ് ഫ്രിഡ്ജ് വെയ്ക്കാറുള്ളത്. ഇങ്ങനെ ചെയ്യുമ്പോൾ ഫ്രിഡ്ജിനിടയിൽ ശരിയായ വായുസഞ്ചാരം ഉണ്ടാവുകയില്ല.
ഫ്രിഡ്ജ് എപ്പോഴും ഉപയോഗിക്കുന്നതുകൊണ്ട് തന്നെ ഫ്രീസറിൽ ഐസ് അടിഞ്ഞുകൂടാനുള്ള സാധ്യതയും കൂടുതലാണ്. പ്രത്യേകിച്ചും ചൂട് കാലങ്ങളിൽ അമിതമായി ഫ്രിഡ്ജ് ഉപയോഗിക്കുന്നവരാണ് നമ്മൾ. നിരന്തരമായി തണുക്കുമ്പോൾ ഫ്രീസറിൽ ഐസ് അടിഞ്ഞുകൂടുന്നു. ഇത് സാധനങ്ങൾ സൂക്ഷിക്കാനും, ഡോർ നേരെ അടയാതിരിക്കാനും കാരണമാകുന്നു. ഇതിന്റെ ഫലമായി ഫ്രീസറിന്റെ പ്രഷർ വർധിക്കുകയും പ്രവർത്തനക്ഷമത നഷ്ടപ്പെടുകയും ചെയ്യുന്നു. ഫ്രിഡ്ജിൽ ഐസ് അടിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ ഇങ്ങനെ ചെയ്യൂ.
പെട്ടെന്ന് അടയ്ക്കുകയും തുറക്കുകയും ചെയ്യാം. ദീർഘനേരം ഫ്രിഡ്ജ് തുറന്നിടുന്നത് ഒഴിവാക്കാം. ഇത് ചൂട് വായു ഫ്രിഡ്ജിനുള്ളിൽ പ്രവേശിക്കുകയും ഈർപ്പം വർധിക്കുകയും ഇതുമൂലം ഫ്രീസറിൽ ഐസ് അടിഞ്ഞുകൂടുകയും ചെയ്യുന്നു.
2. ഫ്രിഡ്ജ് വെയ്ക്കുന്ന സ്ഥലം എപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ്. സ്ഥലം ലാഭിക്കാൻ വേണ്ടി പലരും ചുമരിനോട് ചേർന്നാണ് ഫ്രിഡ്ജ് വെയ്ക്കാറുള്ളത്. ഇങ്ങനെ ചെയ്യുമ്പോൾ ഫ്രിഡ്ജിനിടയിൽ ശരിയായ വായുസഞ്ചാരം ഉണ്ടാവുകയില്ല. ഇതിലൂടെ ചൂട് പുറത്ത് പോകാതാവുകയും ഫ്രീസറിന് ചുറ്റും ഐസ് അടിഞ്ഞുകൂടുകയും ചെയ്യുന്നു. അതിനാൽ തന്നെ കൂളിംഗ് സംവിധാനം ശരിയായ രീതിയിൽ പ്രവർത്തിക്കാൻ ഫ്രിഡ്ജ് ചുമരിൽ നിന്നും കുറച്ചകലത്തിൽ വയ്ക്കാം.
3. ചൂട് ഭക്ഷണങ്ങളും പാത്രങ്ങളും ഫ്രിഡ്ജിൽ നേരിട്ട് സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് ഈർപ്പം വർധിക്കാൻ കാരണമാവുകയും പിന്നീട് ഐസായി മാറുകയും ചെയ്യുന്നു. തണുപ്പിച്ചതിന് ശേഷം മാത്രം ഫ്രിഡ്ജിൽ സാധനങ്ങൾ സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
4. ഫ്രീസറിൽ സാധനങ്ങൾ കുത്തിത്തിരുകി വയ്ക്കരുത്. ഇത് വായുസഞ്ചാരത്തിന് തടസ്സമാവുകയും നിയന്ത്രണമില്ലാതെ ഫ്രീസറിൽ തണുപ്പ് ഉണ്ടാവാനും കാരണമാകുന്നു. ഇതുമൂലം ഫ്രീസറിൽ ഐസ് അടിഞ്ഞുകൂടുന്നു. അതിനാൽ തന്നെ സാധനങ്ങൾ വയ്ക്കുമ്പോൾ സൂക്ഷിക്കാം.