അഞ്ചരക്കണ്ടി :എസ്പിസിയുടെ വാർഷിക ദിനമായ ആഗസ്റ്റ് 2 ന് വയനാട് ജില്ലയിലെ ആദിവാസി കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിൻ്റെ ഭാഗമായി അഞ്ചരക്കണ്ടി എച്ച് എസ് എസ് എസ്പിസി യൂണിറ്റിൻ്റെ നേതൃത്വത്തിൽ കുടകൾ തയ്യാറാക്കി.
ഉദ്ഘാടന പരിപാടിയിൽ ഹെഡ്മാസ്റ്റർ ടി.കെ സലിം അധ്യക്ഷനായി. പിടിഎ പ്രസിഡണ്ട് എം.കെ അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബീന ലക്ഷ്മണൻ, സി മനോജ്, സ്മിത സി സിപിഒ മാരായ ഷിജിത്ത് സികെ വിജിന എം എന്നിവർ സംസാരിച്ചു