
പഴയങ്ങാടി : പുതിയങ്ങാടി ചൂട്ടാട്അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റയാൾ മരിച്ചു. മത്സ്യ തൊഴിലാളിയായ കന്യാകുമാരി പുത്തും തുറ സ്വദേശി സലമോൽ ലോപ്പസാണ് (63) മരിച്ചത്. ഇയാളോടൊപ്പമുണ്ടായിരുന്ന രണ്ട് മത്സ്യ തൊഴിലാളികൾക്ക് പരുക്കേറ്റു ഇവർ ചികിത്സയിലാണ് ശനിയാഴ്ച്ച ഉച്ചയോടെ കരയിലേക്ക് മടങ്ങിയ ഫൈബർ വള്ളം വലിയ തിരമാലയിൽപ്പെട്ടു മറിയുകയായിരുന്നു.
മറ്റു രണ്ടു പേർ രക്ഷപ്പെട്ടെങ്കിലും സലമോൻ ലോപ്പസിന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഗുരുതര പരുക്കുകളോടെ മത്സ്യ തൊഴിലാളികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും. ചികിത്സയ്ക്കിടെ വൈകിട്ട് മരണമടയുകയായിരുന്നു.
മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.