ഊണിനൊരുക്കാം ആവോലി സ്പെഷൽ ഫ്രൈ

02:25 PM May 17, 2025 | AVANI MV

ചേരുവകൾ 
1. ആവോലി – മൂന്ന്
2. മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
വെളുത്തുള്ളി – അഞ്ച്–ആറ് അല്ലി
പച്ചമുളക് – രണ്ട്–മൂന്ന്, പിളർന്നത്
നാരങ്ങാനീര് – അരക്കപ്പ്
ഉപ്പ് – പാകത്തിന്
3. എണ്ണ – വറുക്കാൻ ആവശ്യത്തിന്
4. നാരങ്ങാക്കഷണങ്ങൾ, സവാള വളയങ്ങൾ,         
  പച്ചമുളക് പിളർന്നത് – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം

∙ മീൻ വെട്ടിക്കഴുകി വാൽ കളഞ്ഞ് മൂന്നോ നാലോ തവണ വരഞ്ഞു വയ്ക്കുക.
∙ രണ്ടാമത്തെ ചേരുവ അരച്ചു മീനിന്റെ ഇരുവശത്തും പുരട്ടി അരമണിക്കൂർ വയ്ക്കണം.
∙ പാനിൽ അൽപം എണ്ണ ചൂടാക്കി മീൻ തിരിച്ചും മറിച്ചുമിട്ട് ബ്രൗൺനിറത്തിൽ വറുത്ത് കിച്ചൺ ടവ്വലിൽ നിരത്തുക.