കൊച്ചി : ആക്‌സിസ് മാക്‌സ് ലൈഫ് ഇൻഷുറൻസ് ലിമിറ്റഡ് രണ്ട് വർഷത്തിനിടെ ഇ-കൊമേഴ്‌സ് ചാനൽ വഴിയുള്ള ബിസിനസിൽ 52% സഞ്ചിത വാർഷിക വളർച്ചാ നിരക്ക് (സിഎജിആർ) കൈവരിച്ചു. 2025 സാമ്പത്തിക വർഷത്തിൽ പുതിയ പോളിസികളുടെ 31ശതമാനത്തിലേറെയും, 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 35%-ത്തിലധികവും ഈ ചാനലിലൂടെയായിരുന്നു വിറ്റഴിച്ചത് . കമ്പനിയുടെ ഡയറക്ട്-ടു-കൺസ്യൂമർ വെബ്‌സൈറ്റ് വഴി 219 കോടി രൂപയുടെ വാർഷിക പ്രീമിയം നേടാനായതും വളർച്ചയ്ക്ക് കരുത്തായി.
ത്രീ-ക്ലിക്ക് ഡിഐവൈ ക്രോസ്-സെൽ, അപ്പ്-സെൽ ഓപ്ഷനുകൾ, ക്രെഡിറ്റ് ബ്യൂറോകൾ വഴിയുള്ള തടസ്സമില്ലാത്ത ഓൺബോർഡിംഗ്, അക്കൗണ്ട്-അഗ്രഗേഷൻ ആവാസവ്യവസ്ഥയുമായുള്ള സംയോജനം തുടങ്ങിയവ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിച്ചതായി കമ്പനി അറിയിച്ചു. എഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വോയ്‌സ്-ടു-ടെക്സ്റ്റ് സംവിധാനങ്ങൾ പോലുള്ള നൂതന സൗകര്യങ്ങൾ കൊണ്ടുവന്നത് ഓൺലൈൻ ചാനലിന് ഏറെ ഗുണകരമായി. ഇ-കൊമേഴ്‌സ് ചാനലിന്റെ ഗണ്യമായ വളർച്ച തങ്ങളുടെ ഡിജിറ്റൽ ആധിപത്യത്തിന്റെ വ്യക്തമായ സൂചനയുടെയും ഓൺലൈൻ ഓഫറുകളിൽ ഉപഭോക്താക്കൾ അർപ്പിക്കുന്ന വിശ്വാസത്തിന്റെയും തെളിവാണ് എന്ന് ആക്‌സിസ് മാക്‌സ് ലൈഫിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സുമിത്മദൻപറഞ്ഞു.