. തുളസി
തുളസിക്ക് ആന്‍റി ബാക്ടീരിയൽ, ആൻ്റിഫംഗൽ ഗുണങ്ങളുണ്ട്. ഇത് തലയോട്ടിയിലെ അണുബാധയും താരനും തടയുന്നു. കൂടാതെ ഇവ തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും മുടികൊഴിച്ചിൽ കുറയ്ക്കാനും തലമുടി വളരാനും സഹായിക്കും. ഇതിനായി തുളസി ഇലകൾ പേസ്റ്റ് രൂപത്തിലാക്കി തലയിൽ പുരട്ടുക. 30 മിനിറ്റിന് ശേഷം കഴുകുക. വെളിച്ചെണ്ണയിൽ തുളസിപ്പൊടി മിക്‌സ് ചെയ്ത് തലയോട്ടിയിൽ മസാജ് ചെയ്യുന്നതും നല്ലതാണ്.
2. നെല്ലിക്ക
വിറ്റാമിൻ സി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക. ഇത് തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും അകാലനര അകറ്റാനും സഹായിക്കും. ഇതിനായി നെല്ലിക്ക പൊടി വെള്ളത്തിൽ കലർത്തി പേസ്റ്റ് രൂപത്തിലാക്കി ഹെയർ മാസ്കായി പുരട്ടാം.
3. ബ്രഹ്മി
ബ്രഹ്മിയും തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും. ഇതിനായി ബ്രഹ്മി പൊടി വെളിച്ചെണ്ണയുമായി കലർത്തി തലയോട്ടിയിൽ മസാജ് ചെയ്യുാം .
5. വേപ്പ്
വേപ്പിന് ആൻ്റിഫംഗൽ, ആന്‍റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇവ താരന്‍ അകറ്റാനും തലമുടി കൊഴിച്ചില്‍ തടയാനും സഹായിക്കും. ഇതിനായി വേപ്പില വെള്ളത്തിൽ തിളപ്പിച്ച് വെള്ളം തണുത്ത് കഴിയുമ്പോള്‍ മുടി കഴുകാൻ ഉപയോഗിക്കുക.
6. ചെമ്പരത്തി
ചെമ്പരത്തി പൂക്കളിലും ഇലകളിലും അമിനോ ആസിഡുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയും തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും. ഇതിനായി ചെമ്പരത്തി താളി തയ്യാറാക്കി തലയോട്ടിയിലും തലമുടിയിലും പുരട്ടാം