
ആയുർവേദം, ഹോമിയോപ്പതി തുടങ്ങിയ ആയുഷ് കോഴ്സുകളിൽ അധ്യാപകരാകുന്നതിനുള്ള യോഗ്യതാ നിർണയ പരീക്ഷയായ നാഷനൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (എൻ.ടി.ഇ.ടി-25) ജൂലൈ 17ന് നടത്തും. കേരളത്തിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.
പരീക്ഷ ഘടന, സിലബസ് അടക്കമുള്ള സമഗ്രവിവരങ്ങൾ വെബ്സൈറ്റിലെ വിവരണപത്രികയിലുണ്ട്. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷാ ചുമതല.