+

കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട്കാവ് ക്ഷേത്രസ്ഥാനികരെ അപകീർത്തിപ്പെടുത്തു ന്നതായി പരാതി

കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട്കാവിനെയും ക്ഷേത്രസ്ഥാനികരേയും അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം പൊതു സമൂഹം തിരിച്ചറിയണമെന്ന് ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികള്‍

പിലാത്തറ: കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട്കാവിനെയും ക്ഷേത്രസ്ഥാനികരേയും അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം പൊതു സമൂഹം തിരിച്ചറിയണമെന്ന് ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികള്‍ പിലാത്തറയിൽ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തീയ്യക്ഷേമസഭയുടെ ആളുകള്‍ ഓഡിയോ-വീഡിയോ ക്ലിപ്പുകളിലൂടെ തെറ്റായ വിവരങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്. സമുദായിമാരെയും ആദരണീയരായ മല്ലിയോടച്ചനേയും രണ്ട് അന്തിത്തിരിയന്‍മാരെയും ആചാരസ്ഥാനികരേയും പൊതുജനമധ്യത്തില്‍ അവഹേളിക്കാനുമായി ഇവര്‍ വ്യാജ കേസുകള്‍ കെട്ടിച്ചമക്കുകയാണ്.വിവാദങ്ങള്‍ സൃഷ്ടിച്ച് നാട്ടില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ നേരിടുമെന്നും ഭാരവാഹികൾ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ ഇ.പി.ബാലകൃഷ്ണണന്‍, ടി.പി. സുധാകരന്‍, എം.ശശിധരന്‍, എം.വി. ഗോപാലന്‍, കലശക്കാരന്‍ കുഞ്ഞപ്പന്‍, എം.വി.അശോകന്‍, മണ്ട്യന്‍ രാജീവന്‍, എം.ശശിധരന്‍, ചാമണ്ടി ഗോപാലന്‍ എന്നിവർ പങ്കെടുത്തു.

facebook twitter