അസര്‍ബൈജാന്‍ വിമാന അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. വിമാനത്തിന്റെ കാബിനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തെത്തിയത്. റഷ്യന്‍ മാധ്യമമായ ആര്‍ടിയിലാണ് ദൃശ്യങ്ങള്‍ വന്നത്.
ഒരു യാത്രക്കാരന്‍ രക്തമൊലിപ്പിച്ച് നില്‍ക്കുന്നതും ഒരാള്‍ വിമാനത്തിനുള്ളില്‍ നിന്നും പുറത്തേക്ക് പോകാന്‍ ഒരുങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. പുറത്തുവന്ന മറ്റൊരു വീഡിയോയില്‍ യാത്രക്കാര്‍ പ്രാര്‍ത്ഥിക്കുന്നതും കാണാം. അപകടത്തിന് തൊട്ടു മുമ്പായിരുന്നു പ്രാര്‍ത്ഥന. ഈ സമയത്ത് വിമാനത്തിന്റെ എന്‍ജിനില്‍ നിന്നും അസാധാരണമായ ശബ്ദം ഉണ്ടാവുകയും ചെയ്തു.
62 യാത്രക്കാരും അഞ്ചു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ 32 പേര്‍ രക്ഷപ്പെട്ടു. കസബ്‌സാതിനിലെ ബാകുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പോവുകയായിരുന്ന അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നു വീണത്.
കസഖ്‌സാതാനിലെ അക്തൗ വിമാനത്താവളത്തിന് സമീപമാണ് വിമാനം തകര്‍ന്നുവീണത്. ഗ്രോസ്‌നിയിലെ കനത്ത മൂടല്‍മഞ്ഞു കാരണം വിമാനം വഴിതിരിച്ചുവിട്ടിരുന്നതായാണ് വിവരം. അക്തൗവിന് മൂന്നു കിലോമീറ്റര്‍ അഖലെവച്ചാണ് പൈലറ്റ് അടിയന്തര ലാന്‍ഡിങ് ആവശ്യപ്പെട്ടത്.
അസര്‍ബൈജാന്‍ അപകടം ; വിമാനത്തിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്
07:56 AM Dec 26, 2024
| Suchithra Sivadas