+

ബഹ്‌റൈന്‍ രാജാവിന്റെ ഒമാന്‍ സന്ദര്‍ശനം ഇന്നു ആരംഭിക്കും

ഉന്നത തല പ്രതിനിധി സംഘവും ബഹ്‌റൈന്‍ രാജാവിനെ അനുഗമിക്കും.

ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ഔദ്യോഗിക ഒമാന്‍ സന്ദര്‍ശനം ഇന്നു ആരംഭിക്കും. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി കൂടിക്കാഴ്ച നടത്തുമെന്ന് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു.


ഉന്നത തല പ്രതിനിധി സംഘവും ബഹ്‌റൈന്‍ രാജാവിനെ അനുഗമിക്കും.ഇരു രാജ്യങ്ങളുടേയും അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും സംയുക്ത പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. പ്രാദേശിക രാജ്യാന്തര രംഗങ്ങളിലെ വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ കൈമാറും. വിവിധ സഹകരണ കരാറുകളില്‍ ഒപ്പുവയ്ക്കും.
 

facebook twitter