വഞ്ചിച്ചവർക്കെതിരെ കേസ് നൽകി ബൈജു രവീന്ദ്രൻ

06:07 PM Apr 09, 2025 | Neha Nair

ഡൽഹി: പ്രമുഖ എഡ്-ടെക് കമ്പനിയായ ബൈജൂസിന്റെ സഹസ്ഥാപകനായ ബൈജു രവീന്ദ്രൻ കമ്പനിയുടെ മുൻ ഇൻസോൾവൻസി റെസല്യൂഷൻ പ്രൊഫഷണൽ (ആർപി), അമേരിക്കൻ വായ്പാദാതാക്കളെ പ്രതിനിധീകരിക്കുന്ന ട്രസ്റ്റി, കൺസൾട്ടിംഗ് സ്ഥാപനമായ ഇവൈയിലെ ജീവനക്കാർ എന്നിവർക്കെതിരെ പൊലിസിൽ പരാതി നൽകി.

ബൈജൂസിന്റെ വായ്പാദാതാവായ ഗ്ലാസ് ട്രസ്റ്റ്, കൺസൾട്ടൻസി സ്ഥാപനമായ ഇവൈ, മുൻ റെസല്യൂഷൻ പ്രൊഫഷണലായ പങ്കജ് ശ്രീവാസ്തവ എന്നിവർ നടത്തിയ ഗൂഢാലോചനയെയും വഞ്ചനയെയും കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ബൈജു പരാതി നൽകിയത്. തന്റെ നിരപരാധിത്വം ആവർത്തിച്ച് വ്യക്തമാക്കിയ ബൈജു, താൻ ശക്തമായി തിരിച്ചുവരുമെന്ന് എഫ്‌ഐആർ എക്‌സിൽ പോസ്റ്റ് ചെയ്ത ശേഷം വ്യക്തമാക്കി. അല്ലു അർജുൻ ചിത്രം പുഷ്പയിലെ ഹിറ്റ് ഡയലോഗ് ഞാൻ വെറും ഫ്‌ലവറല്ല, ഫയർ’ ആണെന്ന് കുറിച്ചാണ് താൻ ശക്തമായ തിരിച്ച് വരവ് നടത്തുനെന്ന് ബൈജു രവീന്ദ്രൻ പറയുന്നത്.

Trending :