സമീകൃത ആഹാരം, മിതത്വം ; മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ ഇങ്ങനെ

10:34 AM May 19, 2025 | Kavya Ramachandran

 മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി ആരോ​ഗ്യകാര്യങ്ങളിൽ ഏറെ ശ്രദ്ധ ചെലത്തുന്ന വ്യക്തിയാണ്. അദ്ദേഹത്തിൻറെ ഭക്ഷണ, വ്യായാമ രീതികളെക്കുറിച്ച്  എപ്പോഴും ചർച്ചകൾ നടക്കാറുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് വിശദീകരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഡയറ്റീഷ്യൻ നതാഷ മോഹൻ.

രുചിയിൽ വിട്ടുവീഴ്ചയില്ലാതെ മിതമായി എല്ലാം കഴിക്കുന്ന രീതിയാണ് മമ്മൂട്ടിയുടേത് എന്ന് നതാഷ പറയുന്നു. ജങ്ക് ഫുഡും പഞ്ചസാരയും ഒഴിവാക്കുകയും സമീകൃതഭക്ഷണം കഴിക്കുകയും അതിനൊപ്പം കൃത്യമായ വ്യായാമം പിന്തുടരുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം എന്ന് നതാഷ പറയുന്നു. 

നതാഷ മോഹന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:

Trending :

    സമീകൃത ആഹാരം: പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, കോംപ്ലെക്സ് കാർബോഹൈഡ്രേറ്റുകൾ എന്നിവ ഓരോ തവണത്തെ ആഹാരത്തിലും ഉൾപ്പെടുന്നു.
    ജലാംശം: ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിൽ മമ്മൂട്ടി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ദിവസം മുഴുവൻ അദ്ദേഹം ധാരാളം വെള്ളം കുടിക്കാറുണ്ട്. ഒപ്പം ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുകയും ചെയ്യുന്നു.
    പോഷക ആഗിരണം: പരമാവധി പോഷകങ്ങൾക്കും ആന്റിഓക്‌സിഡന്റുകൾക്കും വേണ്ടി നിറമുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.

    ഭക്ഷണ നിയന്ത്രണം: മിതത്വം പ്രധാനമാണ്, ഇത് രുചിയിൽ വിട്ടുവീഴ്ച ചെയ്യാതെ ആരോഗ്യകരമായ
    ശരീരഭാരം നിലനിർത്താൻ സഹായിക്കുന്നു.
    പൂർണ്ണ ഭക്ഷണം (Whole Foods) : മികച്ച ഊർജ്ജ നിലയ്ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും പൂർണ്ണവും സംസ്കരിച്ചിട്ടില്ലാത്തതുമായ ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, പഞ്ചസാരയും ജങ്ക് ഫുഡും കഴിക്കുന്നത് കുറയ്ക്കുക.
    പതിവ് ഭക്ഷണം: ഊർജ്ജ നില സ്ഥിരമായി നിലനിർത്താനും ഭക്ഷണത്തോടുള്ള ആസക്തി ഒഴിവാക്കാനും കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കുക. ഇടയ്ക്ക് വിശക്കുന്നപക്ഷം ചെറിയ ലഘുഭക്ഷണങ്ങൾ ഉൾപ്പെടുത്താം.
    മൈൻഡ്‍ഫുൾ ഈറ്റിം​ഗ്: ആസ്വദിച്ച് കഴിക്കുന്നത് ശീലമാക്കുക. വിശപ്പിന്റെ സൂചനകളിൽ ശ്രദ്ധിച്ച് ഓരോ ഭക്ഷണവും ആസ്വദിച്ച് കഴിക്കുക. ഇത് ദഹനം മെച്ചപ്പെടുത്തും.
    സജീവമായ ജീവിതശൈലി: മെച്ചപ്പെട്ട ഫലങ്ങൾക്ക് മികച്ച ആഹാര രീതിക്കൊപ്പം സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങളും ആവശ്യമുണ്ട്. അത് ചെയ്യുന്ന ആളാണ് മമ്മൂട്ടി. അതായത് ആഹാരത്തിനൊപ്പം വ്യായാമവും പ്രധാനമാണെന്ന് ചുരുക്കം.