ചേരുവകൾ:
ഏത്തപ്പഴം - രണ്ട് എണ്ണം
ബട്ടർ - രണ്ട് ടേബിൾ സ്പൂൺ
തേങ്ങ ചിരകിയത് - രണ്ട് ടേബിൾ സ്പൂൺ
ബ്രഡ് പൊടിച്ചത് - രണ്ട് എണ്ണം
പഞ്ചസാര - ഒരു ടേബിൾ സ്പൂൺ
കാഷ്യൂനട്ട്സ് - 10 എണ്ണം (ചെറുതായി ക്രഷ് ചെയ്തത്)
മുട്ട - ഒന്ന്
ബ്രഡ് ക്രംസ്
ഓയിൽ
തയാറാക്കുന്ന വിധം:
പാൻ ചൂടാവുമ്പോൾ രണ്ട് ടേബിൾ സ്പൂൺ ബട്ടർ ഒഴിച്ച് അതിലേക്ക് ചെറുതായി അരിഞ്ഞ ഏത്തപ്പഴവും പഞ്ചസാരയും കാഷ്യൂനട്ട്സും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഏത്തപ്പഴം നന്നായി ഉടഞ്ഞ് വരുമ്പോൾ അതിലേക്ക് തേങ്ങയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ചൂടാറുവാനായി മറ്റൊരു പാത്രത്തിലേക്ക് മാറ്റി വക്കുക.
ചൂടാറിയ ശേഷം പൊടിച്ചുവെച്ച ബ്രഡും ചേർത്ത് നന്നായി കുഴച്ച് എടുത്ത് ചെറിയ ഉരുളകളാക്കി കട്ലറ്റ് ആകൃതിയിൽ പരത്തി, മുട്ടയുടെ വെള്ളയിൽ മുക്കി ബ്രഡ് ക്രംസിൽ പൊതിഞ്ഞ് ചൂടായ എണ്ണയിൽ ഇട്ട് വറുത്ത് കോരി എടുക്കുക. അങ്ങനെ രുചികരമായ ഏത്തപ്പഴം കട്ലറ്റ് റെഡി.