ചേരുവകൾ
നേന്ത്രപ്പഴം- 2 എണ്ണം
മൈദ- 1 കപ്പ്
കോൺഫ്ലോർ- 2 ടേബിൾസ്പൂൺ
പഞ്ചസാര- 1 ടേബിൾസ്പൂൺ
ഏലയ്ക്കപ്പൊടി- 1/2 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വെള്ളം- 1 കപ്പ്
ബേക്കിങ് സോഡ- 2 നുള്ള്
എണ്ണ- ആവശ്യത്തിന്
ബ്രെഡ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നന്നായി പഴുത്ത രണ്ട് പഴം നീളത്തിൽ ഇടത്തരം കട്ടിയിൽ അരിഞ്ഞെടുക്കുക.
ഒരു ബൗളിലേക്ക് ഒരു കപ്പ് മൈദ, രണ്ട് ടേബിൾസ്പൂൺ കോൺഫ്ലോർ, ഒടു ടീസ്പൂൺ ഏലയ്ക്ക പൊടിച്ചത്, ആവശ്യത്തിന് ഉപ്പ് എന്നിവയോടൊപ്പം ഒരു കപ്പ് വെള്ളം അൽപ്പം വീതം ഒഴിച്ച് മാവ് തയ്യാറാക്കുക.
രണ്ട് നുള്ള് ബേക്കിങ് സോഡ ചേർത്ത് യോജിപ്പിക്കുക.
വറുക്കാൻ ആവശ്യത്തിന് ബ്രെഡ് പൊടിച്ച് മാറ്റി വയ്ക്കുക.
ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക.
അരിഞ്ഞു വച്ചിരിക്കുന്ന പഴ കഷ്ണങ്ങൾ ഓരോന്നായി എടുത്ത് മാവിലും, ബ്രെഡ് പൊടിച്ചതിലും മുക്കി എണ്ണയിലേക്കു ചേർത്ത് വറുക്കുക.
ചൂടോടെ കഴിച്ചു നോക്കൂ ക്രിസ്പി പഴം വറുത്തത്.