+

കേരള സ്ക്കൂൾ ഓഫ് ആർട്സിനെ ഉന്നത കലാപഠന ഗവേഷണ കേന്ദ്രമാക്കും ; പുതിയ വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു

കേരള സ്ക്കൂൾ ഓഫ് ആർട്സിനെ ഉന്നത കലാപഠന ഗവേഷണ കേന്ദ്രമാക്കും ; പുതിയ വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു

തലശേരി : വി.ബാലൻ മാസ്റ്റർ - ദ കേരള സ്ക്കൂൾ ഓഫ് ആർട്സ് തലശ്ശേരി വാർഷിക ജനറൽ ബോഡി യോഗം പ്രസിഡണ്ട് എബി എൻ. ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്നു. സെക്രട്ടറി പ്രദീപ് ചൊക്ലി റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി.പ്രമോദ് വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.

പുതിയ വർഷത്തെ ഭാരവാഹികളായി സുരേഖ (പ്രസിഡണ്ട്), എം. ദാമോദരൻ മാസ്റ്റർ (വൈസ് പ്രസിഡണ്ട്),
ബി.ടി.കെ. അശോക് (സെക്രട്ടറി), കെ.പി. മുരളീധരൻ (ജോ. സെക്രട്ടറി), കെ.പി. പ്രമോദ് (ട്രഷറർ), മഹേഷ് മാറോളി (സുവനീർ കൺവീനർ), ഗിരീഷ് മക്രേരി (പ്രോഗ്രാം ഓർഗനൈസർ) എന്നിവരെ തെരഞ്ഞെടുത്തു.

കേരള സ്ക്കൂൾ ഓഫ് ആർട്സിനെ കലാരംഗത്തെ ഉന്നത പഠന ഗവേഷണ കേന്ദ്രമാക്കി മാറ്റാനും, പാഠ്യ- പാഠ്യേതര കലാപ്രവർത്തനങ്ങളും ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും തീരുമാനിച്ചു.

facebook twitter