അംബേദ്കറെ അമിത് ഷാ അപമാനിച്ചതില്‍ പ്രതിഷേധിച്ച് മൈസൂരുവില്‍ ഇന്ന് ബന്ദ്

07:51 AM Jan 07, 2025 | Suchithra Sivadas

ഭരണഘടനാ ശില്പി ഡോ. ബി.ആര്‍ അംബേദ്കറെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അപമാനിച്ചതില്‍ പ്രതിഷേധിച്ച് മൈസൂരുവില്‍ ഇന്ന് ബന്ദ്. ഡോ.ബി.ആര്‍.അംബേദ്കര്‍ സമരസമിതിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. 

രാവിലെ ആറു മണിമുതല്‍ വൈകിട്ട് ആറു വരെയാണ് ബന്ദ്. ദളിത് അനുകൂല സംഘടനകള്‍, കര്‍ഷക അനുകൂല സംഘടനകള്‍, മുസ്ലീം സംഘടനകള്‍, ഡ്രൈവര്‍മാരുടെ സംഘടനകള്‍, വഴിയോര കച്ചവടക്കാര്‍ എന്നിവര്‍ മൈസൂരു ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദിനോട് അനുബന്ധിച്ച് മൈസൂരു നഗര - ഗ്രാമ പ്രദേശങ്ങള്‍ പൂര്‍ണമായും സ്തംഭിപ്പിക്കുമെന്ന് സമരസമിതി മുന്നറിയിപ്പ് നല്‍കി. നഗരത്തിലുടനീളം വന്‍ പ്രതിഷേധ റാലി സംഘടിപ്പിക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്. മൈസൂരിലെ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷനും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. തൊഴിലാളികള്‍ കറുത്ത ബാന്‍ഡ് ധരിച്ച് ജോലിയില്‍ പ്രവേശിക്കും.