ബാം​ഗ്ലൂ​ർ സി​റ്റി യൂ​നി​വേ​ഴ്സി​റ്റി​ക്ക് ഡോ. ​മ​ൻ​മോ​ഹ​ൻ സി​ങ്ങി​ന്റെ പേ​രി​ടും ; ബി​ൽ​പാ​സാ​ക്കി ക​ർ​ണാ​ട​ക നി​യ​മ​സ​ഭ

04:00 PM Aug 21, 2025 | Neha Nair

ബം​ഗ​ളൂ​രു : ബാം​ഗ്ലൂ​ർ സി​റ്റി യൂ​നി​വേ​ഴ്സി​റ്റി​ക്ക് അ​ന്ത​രി​ച്ച മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ​സി​ങ്ങി​ന്റെ പേ​രി​ടാ​ൻ ബി​ൽ​പാ​സാ​ക്കി ക​ർ​ണാ​ട​ക നി​യ​മ​സ​ഭ. വ​ർ​ഷ​കാ​ല നി​യ​മ സ​മ്മേ​ള​ന​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന സെ​ഷ​നി​ലാ​ണ് ബി​ൽ പാ​സാ​യ​ത്.

നി​ല​വി​ലു​ള്ള യൂ​നി​വേ​ഴ്സി​റ്റി​ക്ക് മ​ൻ​മോ​ഹ​ൻ​സി​ങ്ങി​ന്റെ പേ​രി​ടു​ന്ന​ത് പ​ക​രം പു​തി​യ യൂ​നി​വേ​ഴ്സി​റ്റി​ക്ക് പേ​രി​ടു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ​മാ​യ ബി.​ജെ.​പി ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ലു​ള്ള യൂ​നി​വേ​ഴ്സി​റ്റി​ക്ക് മ​ൻ​മോ​ഹ​ൻ​സി​ങ്ങി​ന്റെ പേ​രി​ടു​ന്ന​ത് അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ആ​ദ​ര​വാ​യി കാ​ണാ​നാ​വി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ർ. അ​ശോ​ക വാ​ദി​ച്ചു. തും​കൂ​ർ യൂ​നി​വേ​ഴ്സി​റ്റി​ക്ക് അ​ന്ത​രി​ച്ച ലിം​ഗാ​യ​ത്ത് സ്വാ​മി ശി​വ​കു​മാ​ര സ്വാ​മി​ജി​യു​ടെ പേ​രി​ട​ണ​മെ​ന്ന് ബി.​ജെ.​പി എം.​എ​ൽ.​എ സു​രേ​ഷ് ഗൗ​ഡ ആ​വ​ശ്യ​പ്പെ​ട്ടു.