+

ഐഫോൺ 17 സീരീസിന് വെല്ലുവിളിയാകുമോ ഗൂഗിള്‍ പിക്സല്‍ 10

ഗൂഗിള്‍ തങ്ങളുടെ ഏറ്റവും പുതിയ നമ്പർ സീരീസ് പിക്സൽ 10 ഇന്ന് രാത്രി 10.30ന് പുറത്തിറക്കും. ഗൂഗിൾ പിക്സൽ 10, പിക്സൽ 10 പ്രോ, പിക്സൽ 10 പ്രോ എക്സ് എൽ, ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡ് എന്നിവയാണ് ഈ സീരീസിലുള്ളത്. പിക്സൽ ബഡ്സിന്റെയും പിക്സൽ വാച്ചിന്റെയും പുതിയ വേരിയന്റുകളും അവതരിപ്പിക്കാൻ സാധ്യതയുണ്ട്. അടുത്ത മാസം ആപ്പിള്‍ പുറത്തിറക്കാനിരിക്കുന്ന ഐഫോൺ 17 സീരീസിന് മുന്നോടിയായി പുറത്തിറക്കുന്ന പിക്സൽ 10 സീരീസ്, സൂപ്പർ പ്രീമിയം വിഭാഗത്തിൽ ഗൂഗിളിന്‍റെ ആധിപത്യം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.

ഗൂഗിൾ അവരുടെ പിക്സൽ ഫോണുകളിൽ സ്വന്തമായി വികസിപ്പിച്ച പ്രോസസ്സറുകളാണ് ഉപയോഗിക്കുന്നത്. പിക്സൽ 10 സീരീസിലെ എല്ലാ ഫോണുകളിലും പുതിയ ടെൻസർ ജി 5 പ്രോസസ്സർ ഉണ്ടാകാൻ സാധ്യതയുണ്ട്. സുരക്ഷയ്ക്കായി ഒരു കസ്റ്റം ടൈറ്റൻ ചിപ്പും പ്രതീക്ഷിക്കുന്നുണ്ട്. പിക്സൽ 10 സീരീസ് ആൻഡ്രോയിഡ് 16 ൽ പ്രവർത്തിക്കാനാണ് സാധ്യത. ഏഴ് വര്‍ഷം നീണ്ടു നില്‍ക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം, സെക്യൂരിറ്റി അപ്‌ഡേറ്റുകൾ എന്നിവയും ഇതിനൊപ്പം ലഭ്യമായേക്കുമെന്ന് സൂചനയുണ്ട്.

ഗൂഗിൾ പിക്സൽ 10, പിക്സൽ 10 പ്രോ, പിക്സൽ 10 പ്രോ എക്സ്എൽ എന്നിവ ഗൂഗിൾ പിക്സൽ 9, പിക്സൽ 9 പ്രോ, പിക്സൽ 9 പ്രോ എക്സ്എൽ എന്നീ സ്മാര്‍ട്ട് ഫോണിൻ്റെ പിൻഗാമിയാണ്. പിക്സൽ 10 പ്രോ ഫോൾഡ്, ഗൂഗിളിന്റെ രണ്ടാമത്തെ ഫോൾഡബിൾ ഫോണാണ്.

പിക്സൽ 10 സീരീസിന്‍റെ ഡിസ്‌പ്ലേയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. ഗൂഗിൾ നിലവിലുള്ള 6.3 ഇഞ്ച് (പിക്സൽ 10), 6.3 ഇഞ്ച് (പിക്സൽ 10 പ്രോ), 6.8 ഇഞ്ച് (പിക്സൽ 10 പ്രോ എക്സ്എൽ) സ്ക്രീനുകൾ തന്നെയായിരിക്കും ഉപയോഗിക്കുക. പിക്സൽ 10 പ്രോ ഫോൾഡിന്റെ കവർ ഡിസ്പ്ലേ 6.5 ഇഞ്ചായി ഉയര്‍ത്തുമെന്നാണ് സൂചന. എന്നാൽ ഫോണുകളുടെ സ്ക്രീൻ ബ്രൈറ്റ്നസ് ഇത്തവണ വർധിക്കാൻ സാധ്യതയുണ്ട്. പിക്സൽ 10 സീരീസിൽ കുറഞ്ഞത് 5,000 എം എ എച്ച് ബാറ്ററി പ്രതീക്ഷിക്കാവുന്നതാണ്. മറ്റ് മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. റിവേഴ്സ്, ക്യു ഐ ചാർജിംഗ് ഓപ്ഷനുകളും ഈ സീരീസിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

ഗൂഗിൾ പിക്സൽ 10 സീരീസിന്റെ അടിസ്ഥാന വില 90,000 രൂപയാണ്. പിക്സല്‍ ഫോണുകൾ ഇന്ത്യയിൽ ഫ്ലിപ്കാർട്ട്, റിലയൻസ് ഡിജിറ്റൽ, ക്രോമ എന്നിവയിലൂടെ ഉപഭോക്താക്കളിലേക്കെത്തും. ഇന്ന് പുറത്തിറക്കുമെങ്കിലും സെപ്റ്റംബറോടെ വിൽപ്പന ആരംഭിക്കാനാണ് സാദ്ധ്യത.
 
facebook twitter