ബാങ്ക് ഓഫ് ബറോഡ വിവിധ വകുപ്പുകളിലായി അസിസ്റ്റന്റ് മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് തുടങ്ങിയ 330 ഓഫീസര്‍ തല തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. ഓഗസ്റ്റ് 19 വരെ അപേക്ഷ സമര്‍പ്പിക്കാം. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറയുന്ന നിര്‍ദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതകളും പ്രവൃത്തിപരിചയവും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉണ്ടായിരിക്കണം. ക്ലെറിക്കല്‍ തസ്തികകളിലെ പ്രവൃത്തിപരിചയമോ ആറുമാസത്തില്‍ താഴെയുള്ള സേവനകാലയളവോ പരിഗണിക്കുന്നതല്ല.
അപേക്ഷാ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ്: 850 രൂപയും ഗേറ്റ് വേ ചാര്‍ജുകളും
SC,ST ഭിന്നശേഷിക്കാര്‍, വിമുക്തഭടന്‍, സ്ത്രീകള്‍: 175 രൂപയും ഗേറ്റ് വേ ചാര്‍ജുകളും
തിരഞ്ഞെടുപ്പ് പ്രക്രിയ
യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും
പേഴ്‌സണല്‍ ഇന്റര്‍വ്യൂ ഇതോടൊപ്പം മറ്റ് തൊഴില്‍ പ്രാവിണ്യ വിലയിരുത്തലുകള്‍ ഉണ്ടാവും
ഇന്റര്‍വ്യൂവിലെ സ്‌കോറുകളും തസ്തികയ്ക്കുള്ള യോഗ്യതയും പരിഗണിച്ച് അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും
തുല്യ മാര്‍ക്ക് വന്നാല്‍ പ്രായക്കൂടുതലുള്ള ഉദ്യോഗാര്‍ത്ഥിക്ക് മുന്‍ഗണന നല്‍കും
കരാര്‍ കാലാവധി
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ അഞ്ച് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. ഇത് പരമാവധി 10 വര്‍ഷം വരെ നീട്ടാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് വിജ്ഞാപനം പരിശോധിക്കാം
എങ്ങനെ അപേക്ഷിക്കാം
ഔദ്യോഗിക വെബ്‌സൈറ്റായ bankofbaroda.in സന്ദര്‍ശിക്കുക
'കരിയര്‍' വിഭാഗത്തിലേക്ക് പോയി 'നിലവിലെ അവസരങ്ങള്‍' എന്നതില്‍ ക്ലിക്ക് ചെയ്യുക
അനുയോജ്യമായ തസ്തിക തിരഞ്ഞെടുത്ത് 'ഇപ്പോള്‍ അപേക്ഷിക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ വിവരങ്ങള്‍ പൂരിപ്പിക്കുക, രേഖകള്‍ അപ്‌ലോഡ് ചെയ്യുക, അപേക്ഷാ ഫീസ് അടയ്ക്കുക
ഭാവിയിലെ ആവശ്യങ്ങള്‍ക്കായി അക്നോളജ്മെന്റ് നമ്പറും അപേക്ഷാ ഫോമും സൂക്ഷിക്കുക
റിക്രൂട്ട്മെന്റ് പ്രക്രിയയെക്കുറിച്ചുള്ള കൂടുതല്‍ അറിയിപ്പുകള്‍ക്കോ അപ്ഡേറ്റുകള്‍ക്കോ വേണ്ടി ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക പോര്‍ട്ടല്‍ പരിശോധിക്കാന്‍ ഉദ്യോഗാര്‍ത്ഥികളോട് നിര്‍ദ്ദേശിക്കുന്നു.