+

ബേസിലിന്റെ 'ജയ ജയ ജയ ജയ ഹേ' തെലുങ്കിലേക്ക് !

ബേസിലിന്റെ 'ജയ ജയ ജയ ജയ ഹേ' തെലുങ്കിലേക്ക് !

മലയാളികൾ ഏറ്റെടുത്ത ചിത്രമാണ് ജയ ജയ ജയ ജയ ഹേ. ഇപ്പോഴിതാ ചിത്രം തെലുങ്കിലേക്കും എത്തുകയാണ്. ‘ഓം ശാന്തി ശാന്തി ശാന്തിഹി’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം ഓഗസ്റ്റ് ഒന്നിനാണ് റിലീസ് ചെയ്യുക. എ ആർ സജീവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായകനായി തരുൺ ഭാസ്‍കറും റീമേക്ക് ചിത്രത്തിൽ എത്തും. നായികയായി എത്തുന്നത് ഈഷ റബ്ബയാണ്.

മലയാളത്തിൽ ബേസിൽ ജോസഫും ദർശനയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ജയ ജയ ജയ ജയ ഹേ. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം നിരൂപക ശ്രദ്ധയും നേടിയിരുന്നു.

ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ബാബ്‍ലു അജുവാണ്. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിയേഴ്‍സ് എന്റർടെയ്‍ൻമെന്റിന്റിന്റെ ബാനറിലാണ് ‘ജയ ജയ ജയ ജയ ഹേ’യുടെ നിർമാണം. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് ‘ജയ ജയ ജയ ജയ ഹേ’യിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

facebook twitter