ദിവസവും തുളസി ഇലകൾ കഴിച്ചോളൂ

09:10 AM Jul 27, 2025 | Kavya Ramachandran

 ജലദോഷം മുതൽ ശരീരത്തിലുണ്ടാകുന്ന ചെറിയ മുറിവുകൾക്ക് വരെ തുളസിയിലുണ്ട് പരിഹാരങ്ങൾ. ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിൻ എ, സി എന്നിവയും തുളസിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ശ്വാസതടസം ഇല്ലാതാക്കുന്നതിനും തുളസിയില സഹായിക്കുമെന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കുന്നത്. തുളസി ഇലകൾ ദിവസവും കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ഉത്തമമാണ്. ജലദോഷം, പനി തുടങ്ങിയ സാധാരണ അസുഖങ്ങളെ ചെറുക്കാൻ പൊതുവെ എല്ലാവരും തുളസി ഇലകൾ ഉപയോ​ഗിക്കാറുണ്ട്. ആവി പിടിക്കുന്നതിനും ചുക്കുകാപ്പി തയാറാക്കുന്നതിനുമൊക്കെ തുളസിയിലകൾ ഉപയോ​ഗിക്കുന്നത് പതിവാണ്.


ഒരുപാട് ​ഗുണങ്ങൾ തുളസിയിൽ ഒളിഞ്ഞിരിപ്പുണ്ട്. ശ്വാസതടസം സംബന്ധിച്ചുള്ള പ്രശ്നങ്ങൾക്കും തുളസിയില കഴിക്കുന്നത് നല്ലതാണ്. ആസ്ത്മ, ചുമ എന്നിവയ്‌ക്കുള്ള സാധ്യത ഇല്ലാതാക്കുന്നതിനും മാനസിക സമർദ്ദം കുറയ്‌ക്കുന്നതിനും തുളസിയിലകൾ പ്രയോജനകരമാണ്.

ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു, വയറുവേദന കുറയ്‌ക്കുന്നു, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു, രക്തത്തിലെ കൊളസ്ട്രോൾ, പഞ്ചസാര എന്നിവയുടെ അളവ് കുറയ്‌ക്കുന്നു, സന്ധിവേദന ഇല്ലാതാക്കുന്നു, ചർമ സംരക്ഷിക്കുന്നു എന്നിങ്ങനെയാണ് തുളസിയുടെ മറ്റ് ​ഗുണങ്ങൾ.