+

അതിവേഗ ഇന്റർനെറ്റ് കണക്ഷനിലെ പരാതികൾ കേൾക്കാൻ ബിഎസ്എൻഎലിൽ ‘വൺകോൾ’ നമ്പർ

തകരാർ വിളിച്ചുപറയാൻ എക്‌സ്‌ചേഞ്ചിലെ നമ്പർ തപ്പിയെടുത്ത് വിളിച്ചാലും ഫലമില്ലാത്ത സ്ഥിതി ഇനി ബിഎസ്എൻഎലിന്റെ പഴയ കാലം മാത്രം.  ഇപ്പോൾ എഐ അധിഷ്ഠിതസംവിധാനം നടപ്പിലാക്കിയിരിക്കുകയാണ്.

പത്തനംതിട്ട: തകരാർ വിളിച്ചുപറയാൻ എക്‌സ്‌ചേഞ്ചിലെ നമ്പർ തപ്പിയെടുത്ത് വിളിച്ചാലും ഫലമില്ലാത്ത സ്ഥിതി ഇനി ബിഎസ്എൻഎലിന്റെ പഴയ കാലം മാത്രം.  ഇപ്പോൾ എഐ അധിഷ്ഠിതസംവിധാനം നടപ്പിലാക്കിയിരിക്കുകയാണ്.

അതിവേഗ ഇന്റർനെറ്റ് കണക്ഷനായ എഫ്ടിടിഎച്ചിൽ ഉണ്ടാകുന്ന തകരാറുകൾ ഉപയോക്താക്കൾക്ക് അറിയിക്കാനാണ് 'വൺ കോൾ' എന്ന സംവിധാനം നിലവിൽവന്നത്. 9446024365 എന്ന ഫോൺനമ്പരാണ് ഇതിനുള്ളത്. നെറ്റ് കിട്ടാത്തതും അതുമായി ബന്ധിപ്പിച്ചിരിക്കുന്ന ലാൻഡ് ഫോണിന്റെ തകരാറും അടക്കമുള്ള പരാതികൾ ഈ നമ്പരിൽ അറിയിക്കാം.

ഉപഭോക്താവിന്റെ പരാതി റെക്കോഡുചെയ്ത് തുടർനടപടി സ്വീകരിക്കുന്നതാണ് വൺകോളിനെ വ്യത്യസ്തമാക്കുന്നത്. ആരാണോ പരാതി പരിഹരിക്കേണ്ട ഓഫീസർ അദ്ദേഹത്തിന്റെ ലോഗിനിലേക്കാണ് പരാതി പോകുന്നത്. ഉപയോക്താവിനെ ആവശ്യമെങ്കിൽ തിരിച്ചുവിളിക്കാനും കമ്പനി നിർദേശിക്കുന്നുണ്ട്. കേരളത്തിലാണ് വൺകോളിന്റെ ട്രയൽ നടന്നത്. തുടർന്ന് ഇവിടെത്തന്നെ നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളിലേക്കും ഉടൻ സേവനമെത്തും.

എഫ്ടിടിഎച്ച് സേവനം ഏറ്റെടുത്ത് നടത്തുന്ന ഫ്രാഞ്ചൈസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ഇത്തരമൊരു സംവിധാനം ആദ്യം പരീക്ഷിച്ചത്. അതിന്റെ വിജയത്തെത്തുടർന്നാണ് ഉപയോക്താക്കളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. ഫ്രാഞ്ചൈസികളുടെ പരാതികൾ കേൾക്കാനുള്ള സംവിധാനത്തിന് വൺ നോക് എന്നാണ് പേര്. ഇത് ഇപ്പോൾ 18 സംസ്ഥാനങ്ങളിൽ നടപ്പായി.മൊബൈൽ ഫോണുകളിലെ പ്രശ്‌നങ്ങൾ അറിയിക്കാൻ ഇതുപോലൊരു സംവിധാനം നടപ്പാക്കാനും ബിഎസ്എൻഎൽ ഉദ്ദേശിക്കുന്നുണ്ട്.

Trending :
facebook twitter