മുഖം സുന്ദരമാക്കാൻ ഓറഞ്ച് ഇങ്ങനെ ഉപയോഗിക്കാം

02:05 PM Mar 31, 2025 | Kavya Ramachandran

വിറ്റാമിൻ സി, ആൻ്റിഓക്‌സിഡൻ്റുകൾ, പ്രകൃതിദത്ത ആസിഡുകൾ എന്നിവയാൽ സമ്പന്നമായ ഓറഞ്ച് മിനുസമാർന്നതും തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ നിറം നേടാൻ സഹായിക്കും. ഓറഞ്ചിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് അധിക മെലാനിൻ ഉണ്ടാകുന്നത് തടയുന്നു. കൂടാതെ, കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിൽ വിറ്റാമിൻ സി പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് ഇൻ്റർനാഷണൽ ജേണൽ ഓഫ് മോളിക്യുലർ സയൻസസിൽ പ്രസിദ്ധീകരിച്ച പഠത്തിൽ പറയുന്നു. ചർമ്മത്തിന് ധാരാളം വിറ്റാമിൻ സി നൽകുന്നതിലൂടെ നേർത്ത വരകളും ചുളിവുകളും കുറയ്ക്കുന്നു. മുഖത്തെ കരുവാളിപ്പ് അകറ്റാനും മുഖം സുന്ദരാമാക്കാനും പരീക്ഷിക്കാം ഓറഞ്ച് കൊണ്ടുള്ള ഫേസ് പാക്കുകൾ...

ഒന്ന്

1-2 ടേബിൾസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചതിലേക്ക് അൽപം തെെരും റോസ് വാട്ടറും യോജിപ്പിച്ച് 15 മിനുട്ട് നേരം സെറ്റാകാൻ മാറ്റിവയ്ക്കുക. ശേഷം മുഖത്തും കഴുത്തിലുമായി ഈ പാക്ക് ഇടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

രണ്ട്

ഓറഞ്ച് നീര് മുഖത്ത് പുരട്ടി 15 മിനുട്ടിന് ശേഷം മുഖം നന്നായി കഴുകുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ നേർത്ത വരകൾ മാറാൻ മികച്ചതാണ് ഓറഞ്ചിന്റെ നീര്.

മൂന്ന്

രണ്ട് ടീസ്പൂൺ ഓറഞ്ച് നീരും രണ്ട് ടേബിൾസ്പൂണും കടലമാവും ഒരു ടേബിൾ സ്പൂൺ നാരങ്ങാനീരും യോജിപ്പിച്ച് ചേർത്തു മുഖത്തിട്ടാൽ അഴുക്കുകൾ അകന്നു മുഖം സുന്ദരമാകും.

നാല്

രണ്ട് ടേബിൾസ്പൂൺ ഓറഞ്ച് നീരും ഒരു ടേബിൾസ്പൂൺ മുൾട്ടാണിമിട്ടിയും ഒരു ടീസ്പൂൺ പാലും ചേർത്തു മുഖത്തിട്ട് 20 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.