കയ്മ അരി നന്നായി കഴുകി ഒന്നര ഗ്ലാസ് വെള്ളം ചേർത്ത് വേവിക്കുക. വേവ് കൂടിപ്പോവരുത്.
ഇനി മീന്‍ എടുക്കുക. ഇവ ആവശ്യമായ വലുപ്പത്തിലും കനത്തിലും മുറിച്ചെടുത്ത് മാറ്റിവെക്കുക. അല്പം വലുപ്പമുള്ള കഷ്ണങ്ങളാക്കുന്നതാണ് നല്ലത്.
ഇനി അടി കനവും വലുപ്പവുമുള്ള ഒരു പാന്‍ എടുക്കുക. ഇതിലേക്ക് നെയ്യ് ചേര്‍ക്കുക. ഇത് ചൂടാക്കി അതിലേക്ക് പച്ച ഏലക്കായും ബേ ലീഫും പച്ചമുളകും വെളുത്തുള്ളിയും കറുവാപ്പട്ടയും കശുവണ്ടിയും ചേര്‍ക്കുക. ഇവ നന്നായി വഴറ്റുക.
രണ്ടോ മൂന്നോ മിനിറ്റിന് ശേഷം ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് രണ്ട് മിനിറ്റ് കൂടി വഴറ്റുക. കുറഞ്ഞ തീയില്‍ വഴറ്റിയാല്‍ മതി. സുഗന്ധം വരുന്നതു വരെ വഴറ്റണം. ഇനി ഇതിലേക്ക് മീന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് മീനിന്റെ ഇരുവശങ്ങളും ബ്രൗണ്‍ നിറമാകുന്നതു വരെ വേവിക്കണം.
ഇനി ഇതിലേക്ക് നേരത്തെ തയ്യാറാക്കിവെച്ച ചോറ് ചേര്‍ക്കുക. ഒപ്പം തേങ്ങ ചിരവിയതും കൂടി ചേര്‍ത്ത് ചോറ് ഉടയാതെ ഇളക്കുക. ഇനി ഇതിലേക്ക് ഗരം മസാല ചേര്‍ക്കുക. ഇതിന് മുകളില്‍ അല്പം വെള്ളം തളിക്കുക. പാത്രം മൂടി വെച്ച് കുറഞ്ഞ തീയില്‍ പത്ത് മിനിറ്റ് പാകം ചെയ്യുക. ഫിഷ് ബിരിയാണി റെഡി. ഇനി ചൂടോടെ വിളമ്പാം.