സൗന്ദര്യ സംരക്ഷണം ഇനി കറ്റാർവാഴ നോക്കും

12:30 PM Mar 12, 2025 | Kavya Ramachandran

 മുഖം സുന്ദരമാക്കാൻ കറ്റാർവാഴ വളരെ മികച്ച ഒരു പ്രതിവിധിയാണ് . നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയ കറ്റാർവാഴ സൗന്ദര്യ സംരക്ഷണത്തിന് മുന്നിലാണ്. എല്ലാ വീടുകളിലും സുലഭമായി ഇപ്പോൾ കറ്റാർവാഴ ഉണ്ട്. ജലാംശം നൽകാനും ചർമത്തെ മോയ്ചറൈസ് ചെയ്യാനും സഹായിക്കുന്നതാണ് കറ്റാർവാഴ. കൂടാതെ ഡാർക് സ്പോട്ട്സ്, ചർമ്മത്തിലെ വീക്കം എന്നിവയെല്ലാം മാറ്റാൻ ഇത് നല്ലതാണ്.

മോയ്ചറൈസറായി കറ്റാർവാഴ ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാൽ നല്ല ഒരു മാസ്ക് കൂടിയാണ്. തണുപ്പ് നൽകുന്നതിന് ഇത് നല്ലതാണ് . . ഇത് ചർമ്മത്തെ മൃദുവാക്കാനും വരൾച്ച, അമിതപൊടി പടലങ്ങൾ എന്നിവയൊക്കെ നീക്കാനും നല്ലതാണ്. മുഖക്കുരു മാറ്റാൻ നല്ലതാണ് കറ്റാർവാഴ. നിറ വ്യത്യാസം മാറ്റാനും നല്ലതാണ്.


ചർമ്മത്തിലുണ്ടാകുന്ന തടിപ്പ് , വീക്കം പോലെയുള്ള പ്രശ്നങ്ങൾ മാറ്റാനും കറ്റാർവാഴ വളരെ നല്ലതാണ്. കറ്റാർവാഴയും തേനും ഉപയോഗിക്കാന്നത് നല്ലതാണ്. മുഖക്കുരു ഉള്ള സ്കിൻ ആണെങ്കിൽ കറ്റാർവാഴയ്ക്ക് ഒപ്പം മഞ്ഞൾ ഉപയോഗിക്കാം. അമിതമായി എണ്ണമയം ഉള്ള സ്കിൻ ആണെങ്കിൽ അൽപ്പം നാരങ്ങ നീര് കൂടി ചേർക്കാം. നന്നായി എക്സ്ഫോളിയേറ്റ് ചെയ്യാൻ കാപ്പിപൊടി ചേർക്കാം.