ഉരുളക്കിഴങ്ങ്...
ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ചർമ്മത്തിൽ പുരട്ടുന്നത് സൺ ടാൻ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ഇരുണ്ട പിഗ്മെന്റേഷൻ അകറ്റുന്നതിന് സഹായിക്കുന്നു. ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്ന കാറ്റെകോളേസ് എന്ന എൻസൈം ഉരുളക്കിഴങ്ങിൽ ധാരാളമുണ്ട്. കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഉരുളക്കിഴങ്ങൾ അടങ്ങിയിട്ടുണ്ട്.
പൈനാപ്പിൾ പൾപ്പ്...
പൈനാപ്പിൾ പൾപ്പ് തേനിൽ കലർത്തി ടാൻ ചെയ്ത ഭാഗത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകുക. വൈറ്റമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമായതിനാൽ ഇത് ചർമ്മത്തിന് തിളക്കം നൽകിക്കൊണ്ട് ചർമ്മത്തിന്റെ കേടുപാടുകൾ മാറ്റും. പൈനാപ്പിളിൽ ആന്റിഓക്‌സിഡന്റുകളും ബ്രോമെലൈൻ എന്ന എൻസൈമും മുഖകാന്തി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
സ്‌ട്രോബെറി...
സ്‌ട്രോബെറി എത്ര സ്വാദിഷ്ടമായാലും സൺ ടാൻ നീക്കം ചെയ്യാനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. അവയിൽ AHA (ആൽഫ-ഹൈഡ്രോക്സി ആസിഡുകൾ), വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ്. അതിനാൽ, സ്ട്രോബെറിക്ക് സ്വാഭാവിക ചർമ്മത്തിന് തിളക്കമുള്ള ഗുണങ്ങളുണ്ട്.
നാരങ്ങ...
പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റ് എന്ന നിലയിൽ നാരങ്ങ പ്രശസ്തമാണ്. നാരങ്ങ ഉപയോഗിക്കാത്ത പ്രകൃതിദത്തമായ ഒരു ഫേസ് പാക്ക് നിങ്ങൾക്ക് കണ്ടെത്താൻ കഴിയില്ല. ഇതിലെ ഉയർന്ന അളവിലുള്ള സിട്രിക് ആസിഡും വിറ്റാമിൻ സിയും ചർമ്മത്തിലെ മൃതകോശങ്ങളെ അകറ്റാനും ടാനിന് കാരണമാകുന്ന മെലാനിൻ നീക്കം ചെയ്യാനും സഹായിക്കുന്നു.