കണ്ണൂർ/ പഴയങ്ങാടി: പഴയങ്ങാടി നഗരത്തിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നല്‍കിയതിനെ തുടർന്ന് പിഞ്ചുകുഞ്ഞിൻ്റെ ആരോഗ്യ നില അപകടാവസ്ഥയിലായതായി പരാതി. മാറി കൊടുത്തമരുന്ന് കഴിച്ച എട്ടു മാസം പ്രായമുള്ള കുട്ടിക്കാണ് കരളിന് അസുഖം ബാധിച്ചത്. കുഞ്ഞിൻ്റെ ബന്ധുവിൻ്റെ പരാതിയിൽ പഴയങ്ങാടി പൊലിസ് കേസെടുത്തിട്ടുണ്ട്.
പഴയങ്ങാടിയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പിനെതിരെയാണ് ചെറുകുന്ന് പൂങ്കാവിലെ മുക്കോലക്കല്‍ വീട്ടില്‍ ഇ.പി.അഷറഫ് പരാതി നല്‍കിയത്. അഷറഫിന്റെ സഹോദരന്‍ ഇ.പി.ഷമീറിന്റെ എട്ട് മാസം പ്രായമുള്ള മുഹമ്മദ് എന്ന കുട്ടിക്കാണ് മരുന്ന് മാറി നല്‍കിയത്. മാര്‍ച്ച് 8 ന് 5.26 നാണ് മരുന്ന് വാങ്ങിയത്. മരുന്ന് ഉപയോഗിച്ചതോടെ കരളിന് അസുഖംബാധിച്ച കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സസയിലാണ്.
സംഭവത്തില്‍ പഴയങ്ങാടി പൊലിന് മെഡിക്കല്‍ ഷോപ്പ് അധികൃതര്‍ക്കെതിരെ കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.