നല്ല കിടിലൻ ബീഫ് ഫ്രൈ

03:50 PM Jul 07, 2025 | Kavya Ramachandran

ആവശ്യമുളള സാധനങ്ങൾ

ബീഫ് - 500 ഗ്രാം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബിൾ സ്പൂൺ
പെരുംജീരകം - ഒരു ടീസ്പൂൺ
പെരുംജീരകം പൊടിച്ചത് -10 ഗ്രാം
ഗരംമസാല പൊടി - ഒരു ടേബിൾ സ്പൂൺ
കുരുമുളക് പൊടി - 15 ഗ്രാം

മല്ലിപ്പൊടി - ഒരു ടീസ്പൂൺ
വറ്റൽ മുളക് ചതച്ചത് - 10 എണ്ണം
ഉപ്പ് - ആവശ്യത്തിന്
മുളകുപൊടി - ഒരു ടീസ്പൂൺ
വിനാഗിരി - 15 മില്ലി
വെളിച്ചെണ്ണ - 100 മില്ലി
കടുക് - 5 ഗ്രാം
സവാള - 3 എണ്ണം
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ


തയ്യാറാക്കുന്ന വിധം
ബീഫ് ചെറുതായി അരിഞ്ഞ് അതിലേക്ക് മഞ്ഞൾപ്പൊടി, ഉപ്പ്, മുളകുപൊടി, മല്ലിപ്പൊടി, വിനാഗിരി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്ത് ചെറുതീയിൽ കുക്കറിൽ 4 വിസിൽ വരുന്നതുവരെ വേവിക്കുക.അടി കട്ടിയുള്ള പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് പെരുംജീരകവും വറ്റൽ മുളകും സവാള അരിഞ്ഞതും ഇട്ട് നന്നായി വരട്ടുക. ഇതിലേക്ക് ബീഫ് ഇട്ട് നന്നായി ഇളക്കി കുരുമുളക് പൊടി, പെരും ജീരകപൊടി, ഗരംമസാല പൊടി എന്നിവ ഇട്ട് 30 മിനിറ്റ് വേവിക്കുക. ബീഫ് നന്നായി വരട്ടി റോസ്റ്റ് പരുവം(കറുത്ത നിറം) ആകുമ്പോൾ കറിവേപ്പില ഇട്ട് ഇളക്കി അടച്ചുവയ്ക്കാം.