+

ബീഫ് ഇതു പോലെ ഉണ്ടാക്കി നോക്കൂ

ഇഞ്ചി ഒരു കഷ്ണം പച്ചമുളക് 2എണ്ണം ചുവന്നുള്ളി 6എണ്ണം വെളുത്തുള്ളി 5എണ്ണം കുത്തിയെടുത്തമുളക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ , കറിവേപ്പില

ആവശ്യമായവ
ബീഫ്
ഇഞ്ചി ഒരു കഷ്ണം
പച്ചമുളക് 2എണ്ണം
ചുവന്നുള്ളി 6എണ്ണം
വെളുത്തുള്ളി 5എണ്ണം
കുത്തിയെടുത്തമുളക് ഒരു ടേബിൾ സ്പൂൺ
വെളിച്ചെണ്ണ , കറിവേപ്പില
മഞ്ഞൾ 1/2 ടീസ്പൂൺ
മുളക് പൊടി 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം
ബീഫ് മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് പകുതി വേവിച്ചെടുത്തു മിക്സിയിൽ ചതച്ചു എടുക്കുക. ചൂടായ വെളിച്ചെണ്ണയിലോട്ടുചതച്ചെടുത്ത ചുവന്നുള്ളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില എല്ലാം കൂടി മൂപ്പിച്ചെടുക്കുക.
കുത്തിയെടുത്ത മുളക്ചേർത്ത് കൊടുക്കുക. നന്നായി മൂത്തുവരുമ്പോൾ പൊടിച്ചെടുത്ത ബീഫ് ചേർത്ത് കൊടുക്കുക. മസാല പൊടി കുരുമുളക് പൊടി എന്നിവ ചേർത്ത് ബീഫ് നന്നായി ഉലർത്തിയെടുക്കുക.
 

facebook twitter