+

തയാറാക്കാം ബീഫ് സമൂസ

തയാറാക്കാം ബീഫ് സമൂസ

ചേരുവകള്‍

ബീഫ് – 250 ഗ്രാം
സവാള – 1 എണ്ണം (അരിഞ്ഞത്)
പച്ചമുളക് – 3 എണ്ണം (അരിഞ്ഞത്)
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
കാരറ്റ് – 1/4 കപ്പ് (അരിഞ്ഞത്)
മുളക് പൊടി – 11/2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
ഗരം മസാല പൊടി – 1/2 ടീസ്പൂണ്‍
മൈദ പൊടി – 2 ടേബിള്‍ സ്പൂണ്‍
വെള്ളം – 2 കപ്പ്
മൈദ പൊടി – 2 കപ്പ്
നെയ് – 3 ടേബിള്‍ സ്പൂണ്‍
ചുടായ വെള്ളം – 1 കപ്പ്
മല്ലിയില – കുറച്ച്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 2 കപ്പ്

തയാറാക്കുന്ന വിധം

Step 1
ബീഫ്‌ വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങൾ ആക്കുക.
Step 2
ഒരു പ്രഷർ കുക്കെറില്‍ ബീഫ്‌, മുളക് പൊടി, മഞ്ഞൾപൊടി, വെള്ളം, ഉപ്പ് എന്നിവ ചേർത്ത് 10 മിനിറ്റ് വേവിക്കുക. വെള്ളം വറ്റുന്ന വരെ വരട്ടി എടുക്കുക. നന്നായി ഡ്രൈ ആകണം.
Step 3
വേവിച്ച ബീഫ് മിക്സിയിൽ പൊടിച്ചു എടുക്കുക.
Step 4
ഉരുളിയില്‍ വെളിച്ചെണ്ണ ചൂടാക്കി സവാള അരിഞ്ഞത് ഇട്ടു മൂക്കുമ്പോൾ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കാരറ്റ്, മല്ലിയില എന്നിവ ചേര്‍ത്ത് വഴറ്റുക.
Step 5
തീ കുറച്ചു മഞ്ഞള്‍പൊടിയും, മുളക്പൊടിയും, കുരുമുളക് പൊടിയും, ഗരം മസാല പൊടിയും, മിക്സിയിൽ പൊടിച്ചു വെച്ച ബീഫും ചേര്‍ത്ത് നന്നായി വഴറ്റി എടുക്കുക. മസാല റെഡി.
Step 6
മൈദയില്‍ നെയ്യും, വെള്ളവും, ഉപ്പും ചേര്‍ത്ത് കുഴച്ച് മാവാക്കി മാറ്റണം. ഈ മാവില്‍ നിന്നും ഒരു ചെറിയ ഭാഗമെടുത്ത് പരത്തി കോണ്‍ ഷേപ്പിലാക്കണം.
Step 7
തയ്യാറാക്കി വെച്ച മസാല നടുവിൽ വെച്ച് സമൂസ പരുവത്തിൽ മടക്കുക. മാവ് പരത്താനും വശങ്ങള്‍ പൊട്ടിപ്പോകാതെ കൂട്ടിച്ചേര്‍ക്കാനും മൈദയോ എണ്ണയോ ഉപയോഗിക്കാം. ഇതേ രീതിയില്‍ എല്ലാ സമൂസകളും തയ്യാറാക്കിയെടുക്കുക.
Step 8
ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിച്ച് സമൂസകള്‍ ഓരോന്നു ഇട്ട് വറുത്തെടുക്കാം.

facebook twitter