ജലദോഷം മാറ്റാൻ ഏറ്റവും നല്ല മാർഗമാണ് വെളുത്തുള്ളിയും തേനും. ജലദോഷത്തെ പ്രതിരോധിക്കാനുള്ള ശേഷി തേനിനുണ്ട്. വെളുത്തുള്ളിയെ പോലെ സൂക്ഷ്മാണുക്കളെയും വൈറസിനെയും അകറ്റി നിര്‍ത്താനാകുന്ന ഒരു ഔഷധമാണ് തേന്‍. ഇവ രണ്ടും ചേര്‍ത്ത് കഴിക്കുന്നത് ജല ദോഷത്തിനോട് പെട്ടെന്ന് പ്രതികരിക്കാന്‍ ശരീരത്തെ സജ്ജമാക്കുകയും പെട്ടെന്ന് ജലദോഷം കുറയുവാനും സഹായിക്കും.
തേനും വെളുത്തുള്ളിയും കൃത്യമായ അളവില്‍ ചേര്‍ത്ത് കഴിക്കുന്നതിലൂടെ രോഗ മുക്തി മാത്രമല്ല, രോഗ പ്രതിരോധ ശേഷി കൂടി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
വെളുത്തുള്ളിയും തേനും കഴിക്കേണ്ട രീതി:
1. ശുദ്ധമായ തേന്‍- ഒരു ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി- ഏഴ് അല്ലികള്‍ ചേര്‍ക്കേണ്ട വിധം: വെളുത്തുള്ളിയുടെ അല്ലികള്‍ നന്നായി അരിഞ്ഞ ശേഷം തേനിനോടൊപ്പം ചേര്‍ക്കുക. ഈ രീതിയില്‍ ഓരോ ടേബിള്‍ സ്പൂണ്‍ വീതം ജല ദോഷത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ കഴിക്കുക.
2. കുറച്ച് വെളുത്തുള്ളി അല്ലികള്‍ക്കൊപ്പം ആവശ്യത്തിന് തേന്‍ എടുക്കുക. ശേഷം വെളുത്തുള്ളിയുടെ പുറം തോട് മാറ്റിയ ശേഷം അല്ലികള്‍ ഒരു പാത്രത്തിലോ ഭരണിയിലോ മാറ്റുക. അതിനോടൊപ്പം തേന്‍ ചേര്‍ത്ത ശേഷം ഫ്രിഡ്ജിലോ മറ്റോ സൂക്ഷിക്കാം. ഇത്തരത്തില്‍ നാലോ അഞ്ചോ വെളുത്തുള്ളി അല്ലികള്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനിന് ഒപ്പം ദിവസേന കഴിക്കുന്നത് ജല ദോഷത്തെ മറി കടക്കാനുള്ള ഫല പ്രദമായ മാര്‍ഗ്ഗമാണ്. തേനിന്റെയും വെളുത്തുള്ളിയുടെയും ഈ മിശ്രിതം ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍ ഏകദേശം ഒരു വര്‍ഷത്തോളം ഗുണത്തില്‍ വ്യത്യാസം വരാതെ കേടു കൂടാതെ ഉപയോഗിക്കാവുന്നതാണ്.