+

എള്ളിന്റെ ​ഗുണങ്ങൾ പലതാണ്

എള്ളിന്റെ ​ഗുണങ്ങൾ പലതാണ്

ദിവസവും എള്ള് കഴിച്ചാലുള്ള ​ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. എള്ളിൽ ധാരാളം വിറ്റാമിനുകളും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഓർമശക്തി വർധിപ്പിക്കാൻ ഏറ്റവും നല്ലതാണ് എള്ള്. പ്രമേഹരോ​ഗികൾ ദിവസവും അൽപം എള്ള് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ​ഗുണം ചെയ്യും.

പല്ലിന്റെ കാര്യത്തിലും എള്ള് ഏറെ പ്രയോജനപ്രദമാണ്. പല്ലിൽ പറ്റിപ്പിടിച്ചു നിൽക്കുന്ന പ്ലാക്കുകളെ അടർത്തിയെടുക്കുകയും അതുവഴി വായുടെ ശുചിത്വം നിലനിർത്തുക ചെയ്യുന്നു. ഇതിന് പുറമേ മഗ്നീഷ്യം, കാത്സ്യം, അയൺ, പൊട്ടാസ്യം മുതലായ ധാതുക്കൾ അടങ്ങിയിട്ടുള്ള എള്ള് പല്ലുകളുടെയും എല്ലുകളുടെയും സുസ്ഥിതി നിലനിർത്തുന്നു.

കുട്ടികൾക്ക് ദിവസവും എള്ള് കൊടുക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. മുടികൊഴിച്ചിൽ തടയാനും ഏറ്റവും നല്ലതാണ് എള്ള്. എള്ള് മുടിക്ക് മിനുസവും കറുപ്പും നൽകും. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ എള്ള് കഴിക്കുന്നത് ​ഗുണം ചെയ്യും.

എള്ളിൽ ഫെെബർ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഫ്രലപ്രദമാണ്. മറ്റൊന്ന് എള്ളിൽ ഫൈറ്റോ ഈസ്ട്രജൻ ധാരാളം അടങ്ങിയിട്ടുണ്ട് എള്ളിൽ. അതിനാൽ സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയുടെ ആരോഗ്യപൂർണമായ പ്രവർത്തനത്തിന് ഇത് സഹായകരമാകുന്നു.

എള്ളിൽ ആരോഗ്യകരമായ കൊഴുപ്പുകളായ പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളും (41%), മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും (39%) അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണത്തെ സഹായിക്കുകയും എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. അവയ്ക്ക് മറ്റ് ധാതുക്കളും പോഷകങ്ങളും ഇരുമ്പ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കളും ഉണ്ട്. ഇത് വീക്കം തടയുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും രക്തകോശ രൂപീകരണത്തിന് സഹായിക്കുകയും ചെയ്യുന്നു.

facebook twitter