മട്ടന്നൂർ: മട്ടന്നൂർ - ഇരിട്ടി റോഡിലെ ഉളിയിൽ പാലത്തിന് സമീപം വാഹനാപകടം .ഇരിട്ടി ഭാഗത്തേക്ക് പോകുന്ന കാറും മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടം ഇന്ന് രാവിലെ നടന്ന അപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് കർണാടക സ്വദേശികൾക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ പൊലിസും നാട്ടുകാരും ചേർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നിട്ടുണ്ട്.