മുടി കൊഴിച്ചിൽ അകറ്റാം
മുടിയുടെ ആരോഗ്യത്തിന് നല്ലതാണ് മുരിങ്ങക്കായ. അയേണും വിറ്റമിൻ സിയും മുരിങ്ങക്കായയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മുരിങ്ങക്കായ കൊളാജൻ ഉല്പാദനം വർധിപ്പിക്കുന്നതിനും തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കാനും സഹായിക്കും. തന്മൂലം മുടികൊഴിച്ചിൽ ഗണ്യമായി കുറയുകയും ചെയ്യും.
ചർമം തിളങ്ങും
ആന്റി ഓക്‌സിഡന്റുകളും വിറ്റമിൻ എയും നിറഞ്ഞ മുരിങ്ങക്കായ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചർമത്തിന് യുവത്വവും ഗ്ലോയും നൽകും. മുഖക്കുരു, പാടുകൾ, ചർമവുമായി ബന്ധപ്പെട്ട മറ്റ് അസ്വസ്ഥതകൾ എന്നിവ കുറയ്ക്കാനും ഇത് സഹായിക്കും.
പോസ്റ്റ്പാർട്ടം അതിജീവിക്കുന്നതിനും ഗുണകരം
കാൽഷ്യവും മറ്റു ന്യൂട്രിയന്റ്‌സും അടങ്ങിയിരിക്കുന്നതിനാൽ മുരിങ്ങക്കായ പ്രസവശേഷം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. പ്രസവശേഷം ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മുറിവ് സുഖപ്പെടുത്തുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് ഗുണകരമാണ്.
മുലപ്പാൽ വർധിക്കും
പ്രസവശേഷം മുലപ്പാൽ കുറവാണെങ്കിൽ മുരിങ്ങക്കായ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. മുലപ്പാൽ വർധിക്കുന്നതിന് വളരെയധികം ഇത് സഹായിക്കും.
മാനസികാരോഗ്യം മെച്ചപ്പെടുത്താം
മഗ്നീഷ്യം, വിറ്റമിൻ ബി എന്നിവ നിറഞ്ഞ മുരിങ്ങ സ്‌ട്രെസ് കുറയ്ക്കാനും ഉറക്കം മെച്ചപ്പെടുത്താനും അതുവഴി മാനസികാരോഗ്യം നന്നാക്കിയെടുക്കാനും സഹായിക്കും