ബംഗളൂരുവിൽ ടാങ്കർ ബൈക്കിൽ ഇടിച്ച് അപകടം ; രണ്ടു പേർ മരിച്ചു

04:00 PM Oct 22, 2025 | Neha Nair

ബംഗളൂരു: കലബുറുഗി ഹംനാബാദ് റിങ് റോഡിലെ പെട്രോൾ പമ്പിന് സമീപം ടാങ്കർ ബൈക്കിൽ ഇടിച്ചു കയറി രണ്ട് പേർ തൽക്ഷണം മരിച്ചു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.

യാദുള്ള കോളനി നിവാസിയായ അഹമ്മദ് ഷെയ്ഖ് ഗുലാം (55), സർവാർ ജുബൈർ (18) എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ട്രാഫിക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.