കുക്കറുണ്ടെങ്കില്‍ ഇനി സോഫ്റ്റ് ചപ്പാത്തിയുണ്ടാക്കാം ഞൊടിയിടയില്‍. നല്ല കിടിലന്‍ രുചിയില്‍ സോഫ്റ്റ് ആയി ചപ്പാത്തി പ്രഷര്‍ കുക്കറില്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
രണ്ടു കപ്പ് ഗോതമ്പു പൊടിയും അര കപ്പ് മൈദയും കുറച്ച് സണ്‍ഫ്ലവര്‍ ഓയിലും കൂടെ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.
ഇതിലേക്ക് തിളച്ച വെള്ളം കൂടി ഒഴിച്ച് മാവ് കുഴച്ചെടുക്കുക.
കുഴച്ചുവെച്ച മാവ് ഇനി ചപ്പാത്തിയുടെ രൂപത്തില്‍ പരത്തിയെടുക്കണം.
Also Read : ചിക്കനും ബീഫുമൊന്നുമല്ല, ഇതാണ് മക്കളേ കട്ലറ്റ്; കിടിലന്‍ രുചിയില്‍ ഒരു വെറൈറ്റി ഐറ്റം
ഒരു കുക്കര്‍ നന്നായി ചൂടാക്കി ജലാംശം ഒട്ടും തന്നെയില്ലെന്നു ഉറപ്പുവരുത്തുക
കുക്കറിന്റെ എല്ലാ ഭാഗത്തും എണ്ണ പുരട്ടിയെടുക്കുക
പരത്തിവെച്ചിരിക്കുന്ന ചപ്പാത്തികള്‍ എല്ലാം ഒന്നിനു മുകളില്‍ ഒന്ന് എന്ന ക്രമത്തില്‍ കുക്കറിലേക്ക് വച്ച് അടയ്ക്കുക
തീ കുറച്ചു രണ്ടുമിനിട്ടു മാത്രം അടച്ചു വച്ചാല്‍ മതി.
രണ്ടു മിനിട്ടിനു ശേഷം ചപ്പാത്തികള്‍ മറിച്ചിട്ടു കൊടുക്കാം.
അപ്പോഴേക്കും ഏറ്റവും അടിഭാഗത്തുള്ള ചപ്പാത്തി പാകമായതായി കാണുവാന്‍ കഴിയും.
ഇനി ഓരോ മിനിട്ടു നേരം ചപ്പാത്തികള്‍ തിരിച്ചും മറിച്ചുമിട്ടു എളുപ്പത്തില്‍ ചുട്ടെടുക്കാം