പെരളശേരി:അഞ്ചരക്കണ്ടി-പെരളശ്ശേരി അനുബന്ധ പഞ്ചായത്തുകളുടെ കുടിവെള്ള പദ്ധതി യുടെ ഭാഗമായ വെളിയമ്പ്ര ഇന്‍ടേക്ക് വെല്‍ കം പമ്പ് ഹൗസില്‍ അടിയന്തര അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 25 ന് അഞ്ചരക്കണ്ടി, വേങ്ങാട്, പിണറായി, എരഞ്ഞോളി, കതിരൂര്‍, ചെമ്പിലോട്, പെരളശ്ശേരി, കടമ്പൂര്‍, മുഴപ്പിലങ്ങാട് പഞ്ചായത്തുകളിലും കണ്ണൂര്‍ കോര്‍പറേഷനിലെ ചേലോറ ഡിവിഷനിലും കുടിവെള്ള വിതരണം പൂര്‍ണമായും തടസപ്പെടുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.