+

കണ്ണൂരിൽ തെറാപിസ്റ്റ് ജീവനൊടുക്കിയ സംഭവത്തിൽ മയ്യിൽ പൊലിസ് അസ്വാഭാവി മരണത്തിന് കേസെടുത്തു

തെറാപ്പിസ്റ്റിനെ ആയുർവേദ സ്ഥാപനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മയ്യിൽ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ഊർജ്ജിതമാക്കി

കണ്ണൂർ : തെറാപ്പിസ്റ്റിനെ ആയുർവേദ സ്ഥാപനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മയ്യിൽ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ഊർജ്ജിതമാക്കി. കൂത്തുപറമ്പ് മാങ്ങാട്ടിടം നീർവ്വേലിയിലെ തട്ടു പറമ്പിൽ ഹൗസിൽ പി. ചന്ദനയാ (20)ണ് മരിച്ചത്. 

കണ്ണാടി പ്പറമ്പ് പുല്ലൂപ്പി കടവിലെ എമ ആയുർ വെൽനെസ് ആൻഡ് പോസ്റ്റ് നാട്ടൽ കെയർ സ്ഥാപനത്തിലെ തെറാപിസ്റ്റാണ് യുവതി. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1. 55 നും വൈകിട്ട് 3.30 നും ഇടയിലുള്ള സമയത്ത് സ്ഥാപനത്തിലെ ജീവനക്കാരും മറ്റുള്ളവരും ഭക്ഷണം കഴിക്കാൻ പോയപ്പോൾ ട്രീറ്റ്മെൻ്റ് റൂമിൽ തൂങ്ങിമരിക്കുകയായിരുന്നു. മറ്റുള്ളവർ തിരിച്ചെത്തിയപ്പോൾ ചന്ദനയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.

മയ്യിൽ സി.ഐ പി.സി സഞ്ജയ് കുമാറിൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്. യുവതിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിക്കുന്നതിന് തൊട്ടു മുൻപ് വരെ യുവതി ചിലരുമായി ചാറ്റിങ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ചു അന്വേഷണം നടത്തുമെന്ന് പൊലിസ് അറിയിച്ചു. എസ്. ഐ പി. ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്. മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയതിനു ശേഷം സംസ്കാര ചടങ്ങുകൾക്ക് വിട്ടു നൽകി.

facebook twitter