+

വിഷരഹിത ഭക്ഷണം ഉറപ്പാക്കാൻ ജൈവകൃഷിയിലേക്ക് മാറണം: മന്ത്രി പി. പ്രസാദ്

വിഷരഹിതമായ ഭക്ഷണത്തിൽ നിന്ന് മാറി ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിലേക്ക് എല്ലാവരും മാറണമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. ജീവിതശൈലി രോഗങ്ങളുടെ പ്രധാന കാരണം ഭക്ഷണമാണ്.

പാലക്കാട് : വിഷരഹിതമായ ഭക്ഷണത്തിൽ നിന്ന് മാറി ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിലേക്ക് എല്ലാവരും മാറണമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. ജീവിതശൈലി രോഗങ്ങളുടെ പ്രധാന കാരണം ഭക്ഷണമാണ്. ഭക്ഷണ സംസ്കാരം മാറിയത് രോഗാതുരമായ ഒരു ജനതയെ സൃഷ്ടിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ സമഗ്ര കാർഷിക വികസന പദ്ധതിയായ "നാട്ടുപച്ച"യുടെ ഭാഗമായി സംഘടിപ്പിച്ച കാർഷിക മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വിഷരഹിതമായ ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കി അത്തരം ഒരു സംസ്കാരം തിരികെ കൊണ്ടുവരാൻ ശ്രമിക്കണം. ഇതിലൂടെ പരമ്പരാഗതവും ആധുനികവുമായ കൃഷിരീതികളെ സമന്വയിപ്പിച്ച് വിളവർദ്ധനവ് ഉണ്ടാക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കർഷകരെ ലാഭകരമായി കൃഷി ചെയ്യാൻ സഹായിക്കുന്നതിനായി യന്ത്രവൽക്കരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സാങ്കേതിക സഹായങ്ങൾ, സാമ്പത്തിക സഹായങ്ങൾ എന്നിവ നൽകി വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരം വളർത്തുന്നതിന് വേണ്ട പദ്ധതികൾ ഉടൻതന്നെ സർക്കാർ രൂപീകരിച്ച് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റപ്പാലം ലക്ഷ്മി തിയേറ്ററിന് സമീപം നടന്ന ചടങ്ങിൽ  അഡ്വ. പ്രേംകുമാർ എം.എൽ.എ അധ്യക്ഷനായി. എം.എൽ.എ മാരായ പി. മമ്മിക്കുട്ടി, എൻ. ഷംസുദ്ദീൻ, ഒറ്റപ്പാലം നഗരസഭ ചെയർപേഴ്സൺ കെ.ജാനകി ദേവി. നന്ദിയും പറഞ്ഞു.ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശോഭന രാജേന്ദ്രപ്രസാദ്, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ആറുമുഖപ്രസാദ്, ആത്മ പ്രോജക്ട് ഡയറക്ടർ ഷീല എൻ, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ രാജേഷ് പി.ജി, പാലക്കാട് നബാർഡ് ഡി.ഡി.എം കവിത റാം,സംഘാടക സമിതി കൺവീനർ ജെ അമല ,കർഷകർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.

facebook twitter