ബംഗളൂരു-എറണാകുളം സൂപ്പര്‍ ഫാസ്റ്റിനെ എക്സ്പ്രസായി തരംതാഴ്ത്തുന്നു

04:51 PM Sep 09, 2025 |


എറണാകുളം: ബംഗളൂരു- എറണാകുളം -ബംഗളുരു ഇന്‍റസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിനിനെ ( 12677/78) എക്സ്പ്രസ് ട്രെയിൻ ആയി തരം താഴ്ത്താൻ റെയില്‍വേ തീരുമാനം.ഡിസംബർ മൂന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.അന്നു മുതല്‍ ട്രെയിനിന്‍റെ നമ്ബരിലും മാറ്റമുണ്ടാകുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കി.

16377/78 എന്ന നമ്ബരിലായിരിക്കും എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുക.നിലവില്‍ കെഎസ്‌ആർ ബംഗളൂരുവില്‍ നിന്ന് രാവിലെ 6.10 ന് പുറപ്പെടുന്ന സൂപ്പർ ഫാസ്റ്റ് ട്രെയിൻ (12677)വൈകുന്നേരം 4.55നാണ് എറണാകുളത്ത് എത്തുന്നത്.

തിരികെയുള്ള സർവീസ് (12678) രാവിലെ 9.10 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി ഒമ്ബതിനാണ് ബംഗളൂരുവില്‍ എത്തുന്നത്. സൂപ്പർ ഫാസ്റ്റ് ട്രെയിൻ ആയതിനാല്‍ കേരളത്തില്‍ പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്പ് ഉള്ളത്.