ക്ലെൻസർ തയ്യാറാക്കുന്ന വിധം
ചുവന്ന സവാളയാണ് മുടിയുടെ പരിചരണത്തിന് നല്ലത്. വെള്ള നിറത്തിലും മഞ്ഞ നിറത്തിലും അവ ലഭ്യമാണെങ്കിൽ സൾഫറിൻ്റെ സാന്നിധ്യം അധികവും ചുവന്ന സവാളയിൽ ആയിരിക്കും. സവാള തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് അരച്ചെടുക്കാം. ഇത് അരിപ്പ ഉപയോഗിച്ചോ ചീസ് ക്ലോത്ത് ഉപയോഗിച്ച് അരിച്ച് നീര് പ്രത്യേകം എടുക്കാം. ശേഷം ഒരിക്കൽ കൂടി അരിക്കാം. വൃത്തിയുള്ള, വായു സഞ്ചാരമില്ലാത്ത ഒരു പാത്രത്തിലേയ്ക്കു മാറ്റി ഇത് സൂക്ഷിക്കാം.
ഉപയോഗിക്കേണ്ട വിധം
മുടി കഴുകുന്നതിനു മുമ്പ് ഇത് ഉപയോഗിക്കാാം. മുടി പല ഭാഗങ്ങളായി വേർതിരിക്കാം. സവാള നീര് വിരലുകൾ ഉപയോഗിച്ച് ശിരോചർമ്മത്തിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. പഞ്ഞിയോ അല്ലെങ്കിൽ സ്പ്രേ ബോട്ടിലോ ഉപയോഗിക്കാവുന്നതാമ്. അഞ്ച് മിനിറ്റ് മസാജ് ചെയ്യാം. ശേഷം 30 മിനിറ്റ് വിശ്രമിക്കാം. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. കണ്ടീഷ്ണർ ഉപയോഗിക്കാൻ മറക്കേണ്ട.
തയ്യാറാക്കിയ സവാള നീര് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് ഉചിതം.
ഹെയർ മാസ്ക്
ഒന്നോ രണ്ടോ സവാള തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കാം. അത് ചെറിയ കഷ്ണങ്ങളായി മുറിക്കാം. ഇതിലേയ്ക്ക് വെളുത്തുള്ളി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി ചേർക്കാം. ഇത് മിക്സിയിലിട്ട് അരച്ചെടുക്കാം. ശേഷം തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യാം. അര മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്താൽ തലമുടി കൊഴിച്ചിൽ കുറയ്ക്കാം.
ഒലിവ് എണ്ണ, സവാള, വെളുത്തുള്ളി
സവാള ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് നീര് പിഴിഞ്ഞെടുക്കാം. അതിൽ നിന്നും രണ്ട് ടീസ്പൂണെടുത്ത് വെളുത്തുള്ളി നീരും ഒരു സ്പൂൺ ഒലിവ് എണ്ണയും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് തലയോട്ടിയിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. 15 മിനിറ്റിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം