'ബെസ്റ്റി' ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു

07:09 PM Jan 07, 2025 | AVANI MV


ആദ്യം ഒത്തിരി വിഭവങ്ങളുടെ രുചി നിറച്ച പത്തിരിപ്പാട്ട്. തൊട്ടു പിന്നാലെ കല്യാണത്തിൻ്റെ ചന്തം നിറച്ച മഞ്ചാടിപ്പാട്ട്. രണ്ടു പാട്ടുകൾക്കും സംഗീത പ്രേമികളിൽനിന്ന് ലഭിച്ചത് ഹൃദ്യമായ വരവേൽപ്പ്. വ്യത്യസ്തവും മനോഹരവുമായ അഞ്ച് പാട്ടുകളുമായാണ് "ബെസ്റ്റി" എന്ന ചിത്രം പ്രദർശനത്തിനെത്തുന്നത്. 

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിക്കുന്ന "ബെസ്റ്റി" ഷാനു സമദ്  സംവിധാനം ചെയ്യുന്നു. ഒ. എം. കരുവാരക്കുണ്ടിന്റെ രചനയിൽ അൻവർ അമൻ സംഗീതസംവിധാനം നിർവഹിച്ച പത്തിരിപ്പാട്ട് കോഴിക്കോട് നടന്ന ഓഡിയോ ലോഞ്ചിലാണ് പുറത്തിറക്കിയത്.