മകരസംക്രമ ദിനമായ 2025 ജനുവരി 14 ന് ശബരിമല സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തിൽ ഇത്തവണത്തെ ഹരിവരാസനം പുരസ്കാരം സമ്മാനിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത് അറിയിച്ചു. സാഹിത്യകാരനും സംഗീതജ്ഞനും നടനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ഇത്തവണത്തെ ഹരിവരാസനം പുരസ്കാരജേതാവ്.
തുറമുഖ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പുരസ്കാരം നൽകും. തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു മുഖ്യാതിഥി ആയിരിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പി. എസ് പ്രശാന്ത്, എം.എൽ.എ മാരായ അഡ്വ. പ്രമോദ് നാരായണൻ, അഡ്വ .കെ. യു ജനീഷ്കുമാർ, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ .എ. അജികുമാർ, ജി .സുന്ദരേശൻ, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.