കൊച്ചി: സന്തോഷത്തിന്റെ രാജ്യം എന്നറിയപ്പെടുന്ന ചെറിയ ഹിമാലയന്‍ രാജ്യമാണ് ഭൂട്ടാന്. പ്രകൃതി സൗന്ദര്യവും, ബുദ്ധമത സംസ്കാരവും ഒത്തുചേരുന്ന ഇവിടം ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. ചെലവ് കുറഞ്ഞ് സന്ദര്‍ശനം നടത്താമെന്നതിനാല്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് ആളുകളാണ് ഇന്ത്യയില്‍ നിന്നും ഇവിടെയെത്തുന്നത്. മടക്കയാത്രയില്‍ വിലകുറഞ്ഞ് സ്വര്‍ണം വാങ്ങാമെന്നതും പലരേയും ആകര്‍ഷിക്കുന്നു. ഇന്ത്യയിലെ ജിഎസ്ടി, കസ്റ്റംസ് ഡ്യൂട്ടി എന്നിവയില്ലാത്ത ഭൂട്ടാനിലെ ഡ്യൂട്ടി-ഫ്രീ ഷോപ്പുകളില്‍ നിന്ന് സ്വര്‍ണം വാങ്ങി, ലാഭത്തോടെ മടങ്ങാം.
ഭൂട്ടാനിലെ ഡ്യൂട്ടി-ഫ്രീ ഷോപ്പുകള്‍ ഇന്ത്യന്‍ പുരുഷ ടൂറിസ്റ്റുകള്‍ക്ക് 20 ഗ്രാം (ഏകദേശം 2.5 പവന്) സ്വര്‍ണം വരെ ഡ്യൂട്ടി-ഫ്രീയായി വാങ്ങാന്‍ അനുവദിക്കുന്നു. സ്ത്രീകള്‍ക്ക് 40 ഗ്രാം സ്വര്‍ണം വാങ്ങാം. ഇത് ഭൂട്ടാന് ഗവണ്മെന്റിന്റെ ഔദ്യോഗിക നയമാണ്.
ഭൂട്ടാനില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ നിശ്ചിത ഗ്രാമില്‍ കവിഞ്ഞാല്‍ 10-12.5% ഡ്യൂട്ടി + 3% ജിഎസ്ടി അടക്കേണ്ടിവരും. ആഭരണങ്ങള്‍ അല്ലാതെ സോവറിന്‍ ഗോള്‍ഡ് ബാറുകള്‍, കോയിന്‍സ് മാത്രം വാങ്ങുന്നതാണ് സുരക്ഷിതം. ഭൂട്ടാന് ഡ്യൂട്ടി-ഫ്രീ ലിമിറ്റഡ് ഷോപ്പുകളില്‍ നിന്നും സ്വര്‍ണം വാങ്ങാം. ഇത് ഔദ്യോഗികവും സുരക്ഷിതവുമാണ്.
ഇന്ത്യക്കാര്‍ക്ക് ഭൂട്ടാന് ടൂര്‍ എളുപ്പവും ചെലവ് കുറഞ്ഞതുമാണ്. വിസയില്ല, ലാന്‍ഡ്/എയര്‍ എന്‍ട്രി. 5 ദിവസത്തേക്ക് ശരാശരി 35,000 രൂപയ്ക്ക് ഭൂട്ടാനിലെ കാഴ്ചകള്‍ കണ്ട് മടങ്ങാം.