+

ബിഹാറില്‍ പോലീസ് ഉദ്യോഗസ്ഥൻ സള്‍ഫസ് ഗുളികകള്‍ കഴിച്ച്‌ ആത്മഹത്യ ചെയ്തു

ബിഹാറില്‍ പോലീസ് ഉദ്യോഗസ്ഥൻ സള്‍ഫസ് ഗുളികകള്‍ കഴിച്ച്‌ ആത്മഹത്യ ചെയ്തു.ഹാറിലെ ഗയയിലുള്ള രാംപുർ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ (എ.എസ്.ഐ.) അമരേന്ദ്ര കുമാർ യാദവ് തൻ്റെ സർക്കാർ ക്വാർട്ടേഴ്സിനുള്ളില്‍ സള്‍ഫാസ് ഗുളിക കഴിച്ച്‌ ആത്മഹത്യ ചെയ്തത് .ഉടൻ തന്നെ പോലീസ് ഉദ്യോഗസ്ഥർ  മഗധ് മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ മണിക്കൂറുകള്‍ക്കകം ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. അസുഖബാധിതനായിരുന്നുവെങ്കിലും എന്താണ് അസുഖമെന്ന് ആർക്കും അറിയില്ലായിരുന്നു. ഡ്യൂട്ടിക്ക് ശേഷം മുറിയില്‍ കയറിയ ഇദ്ദേഹം വിഷം കഴിച്ച ശേഷം ഒരു സഹപ്രവർത്തകനെ ഫോണില്‍ വിളിച്ച്‌ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് റൂമിലെത്തിയ പോലീസ് ഉടൻ ആശുപത്രിയിലെത്തിച്ചു. മൃതദേഹം മഗധ് മെഡിക്കലിലെ മോർച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. വിഷം കഴിക്കാനുള്ള കാരണം വ്യക്തമല്ലാത്തതിനാല്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയും ചെയ്തു.

facebook twitter