+

കേരളത്തിലെ ട്രെയിനുകളിലും എല്‍എച്ച്‌ബി കോച്ചുകള്‍ എത്തുന്നു

കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകളില്‍ വൃത്തിയുള്ള, സുഖസൗകര്യമുള്ള എല്‍എച്ച്‌ബി (LHB) കോച്ചുകള്‍ എന്ന ആവശ്യമാണ് റയില്‍വെ ഇപ്പോള്‍ നടപ്പാക്കാനൊരുങ്ങുന്നത്.ഏറ്റവും തിരക്കേറിയ മംഗളൂരു മെയിലും, തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്റ്റും, ആലപ്പി-ചെന്നൈ സൂപ്പർഫാസ്റ്റും ഉള്‍പ്പെടെ നിരവധി ട്രെയിനുകളിലാണ് എല്‍എച്ച്‌ബി കോച്ചുകള്‍ എത്തുന്നത്.

കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകളില്‍ വൃത്തിയുള്ള, സുഖസൗകര്യമുള്ള എല്‍എച്ച്‌ബി (LHB) കോച്ചുകള്‍ എന്ന ആവശ്യമാണ് റയില്‍വെ ഇപ്പോള്‍ നടപ്പാക്കാനൊരുങ്ങുന്നത്.ഏറ്റവും തിരക്കേറിയ മംഗളൂരു മെയിലും, തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്റ്റും, ആലപ്പി-ചെന്നൈ സൂപ്പർഫാസ്റ്റും ഉള്‍പ്പെടെ നിരവധി ട്രെയിനുകളിലാണ് എല്‍എച്ച്‌ബി കോച്ചുകള്‍ എത്തുന്നത്.

കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ പഴയ ഐസിഎഫ് കോച്ചുകള്‍ പൂർണമായി ഒഴിവാക്കി എല്‍എച്ച്‌ബിയിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് ദക്ഷിണ റെയില്‍വേ പുറത്തിറക്കി. 2026 ഫെബ്രുവരി മുതല്‍ ഘട്ടംഘട്ടമായി പുതിയ കോച്ചുകള്‍ സജ്ജമാകുമെന്നാണ് അറിയിപ്പ്.

എല്‍എച്ച്‌ബി കോച്ചുകളിലേക്കുള്ള മാറ്റത്തിന്റെ ഷെഡ്യൂള്‍

മംഗളൂരു സെൻട്രല്‍ - ചെന്നൈ സെൻട്രല്‍ വെസ്റ്റ് കോസ്റ്റ് (22638) — ഫെബ്രുവരി 1 മുതല്‍
ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് (22637) — ഫെബ്രുവരി 4 മുതല്‍
മംഗളൂരു-ചെന്നൈ മെയില്‍ (12602) — ഫെബ്രുവരി 3 മുതല്‍

ചെന്നൈ-മംഗളൂരു മെയില്‍ (12601) — ഫെബ്രുവരി 4 മുതല്‍
ചെന്നൈ-ആലപ്പി — ഫെബ്രുവരി 1
ആലപ്പി-ചെന്നൈ — ഫെബ്രുവരി 2
ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (12695) — ഫെബ്രുവരി 3
തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്റ്റ് (12696) — ഫെബ്രുവരി 4
പുതിയ കോച്ചുകളുടെ വിന്യാസം

ചെന്നൈ-മംഗളൂരു മെയില്‍, വെസ്റ്റ് കോസ്റ്റ് ട്രെയിനുകള്‍:

1 ഫസ്റ്റ് എസി

1 സെക്കൻഡ് എസി

5 തേഡ് എസി

9 സ്ലീപ്പർ കോച്ചുകള്‍

4 ജനറല്‍ കോച്ചുകള്‍

ചെന്നൈ-ആലപ്പി, ചെന്നൈ-തിരുവനന്തപുരം ട്രെയിനുകള്‍:

1 ഫസ്റ്റ് എസി

1 സെക്കൻഡ് എസി

3 തേഡ് എസി

9 സ്ലീപ്പർ കോച്ചുകള്‍

4 ജനറല്‍ കോച്ചുകള്‍

യാത്രക്കാരുടെ വർഷങ്ങളായുള്ള പരാതികള്‍ക്ക് ഒടുവില്‍ പരിഹാരം

മംഗളൂരു മെയില്‍, ആലപ്പി സൂപ്പർഫാസ്റ്റ് തുടങ്ങിയ ട്രെയിനുകളില്‍ പഴയ, തുരുമ്ബ് പിടിച്ച കോച്ചുകള്‍ കാരണം യാത്രക്കാരുടെ വർഷങ്ങളായ അസൗകര്യങ്ങള്‍ ശക്തമായ വിമർശനങ്ങളിലേക്കും ആവശ്യങ്ങളിലേക്കും വഴിമാറിയിരുന്നു. തിങ്ങിപ്പാകുന്ന സ്ലീപ്പർ കോച്ചുകള്‍, ശുചിമുറികളുടെ ശോച്യാവസ്ഥ, തകരാറിലായ ജനലുകള്‍ തുടങ്ങിയവയുമായി മലയാളി യാത്രക്കാർ ദീർഘനാളായി ദുരിതയാത്ര അനുഭവിച്ച്‌ വരുകയായിരുന്നു.

എല്‍എച്ച്‌ബി കോച്ചുകളുടെ പ്രത്യേകത:

കൂടുതല്‍ സുരക്ഷ

കൂട്ടിയിടിയിലും കോച്ചുകള്‍ സുരക്ഷിതമായി നിലനില്‍ക്കുന്ന സാങ്കേതിക വിദ്യ

കൂടുതല്‍ വേഗത

കുറഞ്ഞ അറ്റകുറ്റപ്പണി

കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാൻ കഴിവുള്ള ഡിസൈൻ

facebook twitter