ഉത്തരേന്ത്യയിൽ മഴ കനക്കുന്നു ; ബിഹാറിൽ ഇടിമിന്നലിലും ആലിപ്പഴ വീഴ്ചയിലും 25 മരണം

04:00 PM Apr 11, 2025 | Neha Nair

ബിഹാർ: ഉത്തരേന്ത്യയിൽ കനത്ത മഴ. ബിഹാറിൽ ഇടിമിന്നലിലും ആലിപ്പഴ വീഴ്ചയിലും 25 പേർ മരിച്ചു. സിവാൻ, കതിഹാർ എന്നിവിടങ്ങളിലാണ് കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്ക് ബിഹാർ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു.

ജാർഖണ്ഡിലും ഉത്തർപ്രദേശിലും മഴക്കെടുതി രൂക്ഷമാണ്. ഉത്തർപ്രദേശിൽ
ഇതുവരെ 22 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുപി സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.