വേണ്ട ചേരുവകൾ
മുട്ട -3 എണ്ണം
അരി- 2 കപ്പ്
നെയ്യ് -3 സ്പൂൺ
സവള-3 എണ്ണം
കറുവാപ്പട്ട -2 എണ്ണം
ഗ്രാമ്പൂ -3 എണ്ണം
ഏലയ്ക്ക -3 എണ്ണം
തക്കാളി -3 എണ്ണം
മഞ്ഞൾ പൊടി -1 സ്പൂൺ
മുളക് പൊടി -1 സ്പൂൺ
ഗരം മസാല -1 സ്പൂൺ
വെള്ളം -4 ഗ്ലാസ്
നാരങ്ങാ നീര് -1 നാരങ്ങയുടെ
ഉപ്പ് -1 സ്പൂൺ
മല്ലിയില - 4 സ്പൂൺ
തയ്യാറാകുന്ന വിധം
ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചുകൊടുത്തതിന് ശേഷം അതിലേക്ക് കുറച്ച് സവാളയും ഉപ്പും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. എന്നിട്ട് ഇതിലേയ്ക്ക് മഞ്ഞൾപൊടിയും, മുളകുപൊടിയും, മല്ലിപ്പൊടിയും, ഗരം മസാലയും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. മസാല തയ്യാറായി കഴിയുമ്പോൾ മല്ലിയിലയും ചേർത്ത് മുട്ട പുഴുങ്ങിയത് കൂടി ഇതിലേക്ക് ചേർത്തുകൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിക്കുക. വളരെ കുറച്ചു വെള്ളം മാത്രം ഒഴിച്ചു കൊടുത്ത് വീണ്ടും മസാല നന്നായി കുറുകി റെഡിയായി കഴിയുമ്പോൾ ഇത് മാറ്റി വയ്ക്കുക. ഇനി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക.
വെള്ളം നന്നായി ചൂടായി കഴിയുമ്പോൾ അതിലേയ്ക്ക് കറുവാപ്പട്ട, ഗ്രാമ്പൂ, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർക്കുക. വെള്ളം തിളച്ചു കഴിയുമ്പോൾ അതിലേക്ക് അരി ചേർത്ത് കൊടുത്ത് നല്ലതുപോലെ വേവിച്ചെടുക്കുക. ശേഷം അരി ഒട്ടും വെള്ളമില്ലാതെ നല്ലതുപോലെ മാറ്റിവയ്ക്കുക. അതിനുശേഷം മസാല ഇതിലേയ്ക്ക് ചേർത്തുകൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാവുന്നതാണ്. വളരെ രുചികരവും ഹെൽത്തിയുമാണ് മുട്ട ബിരിയാണി.